കണ്ണൂർ: റോഡരികിൽ നിന്നവരുടെ മേൽ പിക്കപ്പ് വാൻ പാഞ്ഞുകയറി. അപകടത്തിൽ രണ്ട് മരണം. കണ്ണൂർ ജില്ലയിലെ കണ്ണപുരത്താണ് അപകടമുണ്ടായത്.
കണ്ണപുരം യോഗശാല സ്വദേശി എം.നൗഫൽ, പാപ്പിനിശേരി വെസ്റ്റ് സ്വദേശി അബ്ദുൾ സമദ് എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെടുകയായിരുന്നു. ഡ്രെെവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടത്തിൽ അഞ്ചുപേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട പിക്കപ്പ് വാൻ സ്കൂട്ടർ യാത്രക്കാരനെയും റോഡരികിൽ നിന്നിരുന്ന ആളുകളെയും ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടം നടന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |