മരങ്ങാട്ടുപിള്ളി. വാഹന മോഷണ കേസിലെ പ്രതി പിടിയിൽ. പട്ടിമറ്റം പാലമ്പ്ര ചാവടിയിൽ വീട്ടിൽ അൽത്താഫ് നൂഹ് (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം 29നായിരുന്നു സംഭവം. കടപ്ലാമറ്റം നാഗമവേലിൽ വീട്ടിൽ ആഷിക് ആഗ്നസ് ജോസിന്റെ ബൈക്കാണ് മോഷണം പോയത്. മരങ്ങാട്ടുപിള്ളി പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ തിരിച്ചറിയുകയും ഇന്നലെ പിടികൂടുകയുമായിരുന്നു. മരങ്ങാട്ടുപിള്ളി എസ്.എച്ച്.ഒ അജേഷ്കുമാറിന്റെ നിർദേശാനുസരണം എസ്.ഐ പി.എം മാത്യുവിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.ജി ഗോപകുമാർ, സി.പി.ഒ ഹരികൃഷ്ണൻ, എസ്.സി.പി.ഒ.റെജി ജോസ് എന്നിവർ ചേർന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |