SignIn
Kerala Kaumudi Online
Thursday, 19 September 2024 3.14 PM IST

അമ്മയും കുഞ്ഞും ആശുപത്രി തുറക്കണം: മഹിള അസോസിയേഷൻ

Increase Font Size Decrease Font Size Print Page
mahila
ജനാധിപത്യ മഹിള അസോസിയേഷൻ പുതുക്കൈ വില്ലേജ് സമ്മേളനം സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: അമ്മയും കുഞ്ഞും ഹോസ്പിറ്റൽ എത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണമെന്നും വാഴുന്നോറിടം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ മുഴുവൻ സമയവും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കണമെന്നും ജനാധിപത്യ മഹിള അസോസിയേഷൻ പുതുക്കൈ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു. സി. ജാനകിക്കുട്ടി നഗറിൽ സമ്മേളനം അസോസിയേഷൻ സംസ്ഥാന ട്രഷറർ ഇ. പത്മാവതി ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് എ. സൗമിനി അദ്ധ്യക്ഷത വഹിച്ചു. വി.വി പ്രസന്നകുമാരി, സുനു ഗംഗാധരൻ, കെ. ശകുന്തള, രേണുകാ ദേവി തങ്കച്ചി, പി. രത്നാവതി, കെ. ഓമന, എം. ബാലാമണി, ടി.വി പത്മിനി, ടി.വി പ്രേമ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എ. സൗമിനി (പ്രസിഡന്റ്), കെ.വി സരസ്വതി, എം. ശാരദ (വൈസ് പ്രസിഡന്റുമാർ), കെ. രുക്മണി (സെക്രട്ടറി), വി. ബവിത, കെ. മിനി (ജോയിന്റ് സെക്രട്ടറിമാർ) പി.വി ലീല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MAHILA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.