SignIn
Kerala Kaumudi Online
Saturday, 21 September 2024 8.32 AM IST

പൊലീസ് ക്വാർട്ടേഴ്സിലെ കൂട്ട ആത്മഹത്യ; അറസ്റ്റിലായ റെനീസിന്റെ കാമുകിയെ ക്വാർട്ടേഴ്സിലെത്തിച്ച്  തെളിവെടുത്തു

Increase Font Size Decrease Font Size Print Page
renees-najla

ആലപ്പുഴ: പൊലീസ് ക്വാട്ടേഴ്സിലെ കൂട്ട ആത്മഹത്യയിൽ സിപിഒ റെനീസിന്റെ കാമുകി ഷഹാന അറസ്റ്റിൽ. രണ്ട് മക്കളെ കൊലപ്പെടുത്തി റെനീസിന്റെ ഭാര്യ നജ്‌ല ആത്മഹത്യ ചെയ്ത കേസിൽ കഴിഞ്ഞ ദിവസമാണ് ഷഹാനയെ പ്രതിചേർത്തത്. ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റ് ചെയ്ത ഷഹാനയെ പൊലീസ് ക്വാർട്ടേഴ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

റെനീസിനെ കല്യാണം കഴിക്കാൻ ഷഹാന നിരന്തരം സമ്മർദം ചെലുത്തിയിരുന്നു. നജ്‌ലയും മക്കളും ഒഴിയണമെന്നായിരുന്നു ആവശ്യം. ആറ് മാസം മുമ്പ് ഫ്ലാറ്റിലെത്തി നജ്‌ലയെ ഷഹാന ഭീഷണിപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്ത ദിവസവും ഷഹാന ഫ്ലാറ്റിലെത്തി വഴക്കിട്ടുവെന്നാണ് കണ്ടെത്തൽ. കേസിൽ റെനീസിനെതിരെ ഗുരുതര കുറ്റങ്ങൾ പൊലീസ് ചുമത്തിയിരുന്നു. റെനീസിന്റെ പീഡനമാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നായിരുന്നു കണ്ടെത്തൽ.

കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിച്ചുവെന്നതടക്കമുള്ള ഗുരുതര കുറ്റങ്ങളാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. വിവാഹ സമയത്ത് 40പവനും പത്ത് ലക്ഷം രൂപയും പൾസർ ബൈക്കും നജ്‌ലയുടെ വീട്ടുകാർ സ്ത്രീധനമായി നൽകിയിരുന്നു. എന്നാൽ കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് നജ്‌ലയെ പലതവണ റെനീസ് വീട്ടിലേയ്ക്ക് തിരിച്ചയച്ചു. ഇതിന്റെ പേരിൽ പലപ്പോഴായി 20ലക്ഷം രൂപ വീണ്ടും നജ്‌ലയുടെ വീട്ടുകാർ കൊടുത്തുവെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, POLICE QUARTERS, SUICIDE, RENEES NAJLA, ALAPPUZHA POLICE QUARTERS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.