തിരുവനന്തപുരം: സംസ്ഥാനത്തെ 65 റെയിൽവേ സ്റ്റേഷനുകളിൽ കരകൗശല കൗണ്ടറുകൾക്ക് അനുമതി നൽകുമെന്ന് റെയിൽവേ വാർത്താകുറിപ്പിൽ അറിയിച്ചു. തദ്ദേശീയമായ ഉൽപന്നങ്ങൾ വിറ്റഴിക്കാനും പ്രദർശിപ്പിക്കാനും രണ്ടാഴ്ചത്തേക്കാണ് സ്റ്റാൾ അനുവദിക്കുക. ആയിരം രൂപയാണ് ഫീസ്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ബാലരാമപുരം കൈത്തറിക്കുൾപ്പെടെ സ്റ്റാളുകൾ അനുവദിച്ചിരുന്നു. സ്റ്റാളുകൾ തുടങ്ങുന്നതിന് അതത് സ്റ്റേഷനുകളിലെ ചീഫ് കൊമേഴ്സ്യൽ ഒാഫീസർ, ഡെപ്യൂട്ടി സ്റ്റേഷൻ മാസ്റ്റർ എന്നിവരെയാണ് ബന്ധപ്പെടേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |