SignIn
Kerala Kaumudi Online
Saturday, 16 May 2026 7.33 AM IST

വൈദ്യുതി നിരക്ക് 10-11 % കൂട്ടും, പ്രഖ്യാപനം ഇന്ന്

kseb

തിരുവനന്തപുരം: വൈദ്യുതി നിരക്കിൽ യൂണിറ്റിന് ശരാശരി 75 പൈസ വർദ്ധിപ്പിക്കാൻ സാദ്ധ്യത. ജൂലായ് ഒന്നു മുതലുള്ള പുതിയ നിരക്ക് വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. 10 മുതൽ 11ശതമാനം വരെയായിരിക്കും വർദ്ധനയെന്ന് അറിയുന്നു.

യൂണിറ്റിന് 92 പൈസയെങ്കിലും കൂട്ടണമെന്നാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്.അത് നിലവിലെ നിരക്കിൽ നിന്ന് 18.14 % വർദ്ധനയാണ്.
വൈദ്യുതി ബോർഡിന് 2,​000 കോടി രൂപയുടെ വരുമാന വർദ്ധന കമ്മിഷൻ അനുവദിച്ചേക്കും. 2,284 കോടിയാണ് ബോർഡ് പ്രതീക്ഷിക്കുന്നത്.

എന്നാൽ, ഇത്രയും വർദ്ധന അനുവദിക്കേണ്ടെന്നാണ് തെളിവെടുപ്പിനും വരവ് ചെലവ് അവലോകനത്തിനും ശേഷം റെഗുലേറ്ററി കമ്മിഷൻ വിലയിരുത്തിയതെന്ന് അറിയുന്നു. തെളിവെടുപ്പുകളിൽ നിരക്ക് വർദ്ധനയ്ക്കെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു.

ഗാർഹിക ഉപഭോക്താക്കൾക്ക് 18.14%,​ ചെറുകിട വ്യവസായങ്ങൾക്ക് 11.88 % വൻകിടക്കാർക്ക് 11.47% വർദ്ധനയാണ് കെ.എസ്.ഇ.ബി.യുടെ ശുപാർശ. ചെറുകിട കാർഷിക ഉപഭോക്താക്കൾക്ക് യൂണിറ്റിന് നിലവിലുള്ള 2.75 രൂപ 3.64 രൂപയാക്കണം. വൻകിട കാർഷിക ഉപഭോക്താക്കൾക്ക് 5.67 രൂപ 6.86 രൂപയാക്കണം. കൊച്ചി മെട്രോയുടെ നിരക്ക് യൂണിറ്റിന് 6.46 രൂപ 7.18 രൂപയാക്കി ഉയർത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

നിലവിലെ യൂണിറ്റ് നിരക്ക്

ഗാർഹികം........................Rs. 4.79

കൃഷി...................................Rs.2.75

വാണിജ്യം...........................Rs 9.80

ചെറുവ്യവസായം..............Rs 7.41

വൻ വ്യവസായം.................Rs 5.97

കൊച്ചി മെട്രോ...................Rs 6.46

റെയിൽവേ...........................Rs 6.32

സംസ്ഥാനങ്ങളിലെ

ശരാശരി നിരക്ക്

കേരളം ..............................Rs7.10 രൂപ

തമിഴ്നാട്............................Rs 4.90

തെലങ്കാന............................Rs 4.49

ആന്ധ്ര...................................Rs 6.37

കർണാടക.............................Rs 6.20

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KSEB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA