നാഗർകോവിൽ: നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ടുപേരെ പിടികൂടി. നെൽവേലി സ്വദേശി ക്രിസ്റ്റഫർ (49), വിയനൂർ സ്വദേശി മുരുഗദാസ് (38) എന്നിവരാണ് പിടിയിലായത്. ബീമാപ്പള്ളിയിൽനിന്ന് കന്യാകുമാരി ജില്ലയിലേക്ക് പുകയില ഉത്പന്നങ്ങൾ കൊണ്ടുവരുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്ന് മാർത്താണ്ഡം മാർക്കറ്റ് റോഡിലെ ഗോഡൗണിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.ഇവരിൽനിന്ന് 205 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |