മുംബയ്: മഹാരാഷ്‌ട്രയിൽ പുതിയ സർക്കാർ അധികാരത്തിലേയ്ക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡെ മുഖ്യമന്ത്രിയാകും. രാത്രി ഏഴരയ്ക്ക് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് വിവരങ്ങൾ.
ഏകനാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസും ഒരുമിച്ചെത്തിയാണ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാനുള്ള അവകാശം ഉന്നയിച്ചത്. ഇരുവരും ഒരേ വാഹനത്തിലാണ് എത്തിയത്.
മഹാരാഷ്ട്രിയിൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചതോടെയാണ് സർക്കാർ രൂപീകരിക്കാൻ ബിജെപി ഒരുങ്ങുന്നത്. രണ്ടര വർഷക്കാലം നീണ്ടുനിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാരിനെയാണ് ബി.ജെ.പി വീഴ്‌ത്തിയത്. അതേസമയം, സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് മുംബയിൽ പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.