ന്യൂഡഡൽഹി : യൂറോപ്യൻ പര്യടനം നടത്തുന്ന ഇന്ത്യയുടെ അണ്ടർ 17 വനിതാ ടീമിലെ ഒരംഗത്തോട് അപമര്യാദയായി പെരുമാറിയ അസിസ്റ്റൻഡ് കോച്ചിനെ സസ്പെൻഡ് ചെയ്തു. ടീമിനൊപ്പം നോർവേയിലുള്ള അസിസ്റ്റൻഡ് കോച്ചിനോട് ഉടൻ നാട്ടിലേക്ക് മടങ്ങാനും ഇന്ത്യൻ ഫുട്ബാ അസോസിയേഷൻ ആവശ്യപ്പെട്ടു. ഈ വർഷം ഇന്ത്യ വേദിയാകുന്ന അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി മത്സര പരിചയം നേടുന്നതിനായാണ് ഇന്ത്യൻടീം യൂറോപ്പിലേക്ക് പോയത്. അസിസ്റ്റൻഡ് കോച്ചിന്റെ പേര് എ.ഐ.എഫ്.എഫ് പുറത്തുവിട്ടിട്ടില്ലെങ്കിലും അസിസ്റ്റൻഡ് കോച്ചായി ടീമിനൊപ്പമുള്ള അലക്സ് ആംബ്രോസിനെയാണ് സസ്പെൻഡ് ചെയ്തതെന്നാണ് പുറുത്തുവരുന്ന റിപ്പോർട്ടുകൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |