തിരുവനന്തപുരം : പി.സി. ജോർജിനെതിരെ കൂടുതൽ തെളിവുകൾ കോടതിയിൽ സമർപ്പിക്കുമെന്ന് പരാതിക്കാരി. . ജോർജിന് ജാമ്യം അനുവദിച്ചതിനെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകുമെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
മോശക്കാരിയാണെന്ന് വരുത്തിതീർത്താലും പറയാനുള്ളതെല്ലാം പറയും. പി.സി. ജോർജിനെതിരെ രണ്ടാഴ്ച മുൻപ് തന്നെ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ചികിത്സയിലായിരുന്നതിനാലാണ് പരാതി നൽകാൻ വൈകിയത്. സ്വപ്‌നയുടെ കാര്യം തെളിവുകളില്ലെങ്കിൽ പറയാൻ എന്നെ കിട്ടില്ലെന്ന് ജോർജിനോട് തുറന്നു പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് എന്നെ അപകീർത്തിപ്പെടുത്താൻ തുടങ്ങിയത്. അന്ന് മുറിയിൽ നടന്നത് എന്തെല്ലാമെന്ന് വെളിപ്പെടുത്തും. പി.സി. ജോർജിന്റെ ശാരീരിക ഉപദ്രവം തടയാൻ ശ്രമിച്ചിരുന്നതായും പരാതിക്കാരി വെളിപ്പെടുത്തി.
അന്നുണ്ടായിരുന്ന ദുരനുഭവങ്ങളാണ് പരാതിയിൽ പറഞ്ഞത്. പി.സി. ജോർജ് അപവാദം പറയുന്നത് നിറുത്തണം. പുറത്തുവന്ന ഫോൺ സംഭാഷണം തന്റേത് തന്നെയാണ്. രാഷ്ട്രീയമായി തന്നെ ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവർ പറഞ്ഞു.