ബർമിംഗ്ഹാം : കൊവിഡിനെത്തുടർന്ന് അഞ്ചാം ടെസ്റ്റിൽ നിന്ന് വിട്ടുനിൽക്കേണ്ടിവന്ന ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഇന്നലെ നടത്തിയ പരിശോധനയിൽ നെഗറ്റീവായതിനെത്തുടർന്ന് ഐസൊലേഷൻ അവസാനിപ്പിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് രോഹിത് പോസറ്റീവായത്. ഏഴിന് നടക്കുന്ന ഇംഗ്ളണ്ടിനെതിരായ ആദ്യ ട്വന്റി-20യിൽ രോഹിത് കളിക്കാനിറങ്ങും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |