കോഴിക്കോട്: സഹപാഠികൾക്ക് മരണസന്ദേശം അയച്ച ശേഷം എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ജീവനൊടുക്കി. തുറയൂർ എളാച്ചിക്കണ്ടി സ്വദേശി നൈസ (19)യെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്.
മണിയൂർ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനിയാണ് നൈസ. കോളേജിൽ നിന്ന് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലെത്തിയ നൈസ യൂണിഫോമിൽ തന്നെ തൂങ്ങിമരിക്കുകയായിരുന്നു. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഫോൺ സന്ദേശം ലഭിച്ച കൂട്ടുകാർ ഉടൻതന്നെ വീട്ടിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അച്ഛൻ: സജി, അമ്മ: ഇന്ദുലേഖ, സഹോദരി: നേഹ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |