2001 - 2008 : ഹെൻലീയിൽ നിന്നുള്ള പാർലമെന്റ് അംഗം. ദ ടൈംസ്, ദ ഡെയ്ലി ടെലിഗ്രാഫ്, ദ സ്പെക്റ്റേറ്റർ തുടങ്ങിയവയിൽ മാദ്ധ്യമപ്രവർത്തകനായിട്ടാണ് ഇതിന് മുന്നേ ബോറിസ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്
2008 - 2016 : ലണ്ടൻ മേയർ. 2012 ലണ്ടൻ ഒളിംബിക്സിന് മേൽനോട്ടം വഹിച്ചു
2016 : കൺസർവേറ്റീവ് നേതാവും അന്നത്തെ പ്രധാനമന്ത്രിയുമായ ഡേവിഡ് കാമറൂണിന് എതിരായി യൂറോപ്യൻ യൂണിയനിൽ ( ഇ.യു ) നിന്ന് ബ്രിട്ടൻ പുറത്തുകടക്കാനുള്ള ( ബ്രെക്സിറ്റ് ) കാമ്പെയിന് നേതൃത്വം നൽകി. 2016 ജൂൺ 23ന് നാഷണൽ റെഫറാൻഡത്തിലൂടെ ബ്രെക്സിറ്റിന് വോട്ടർമാർ അംഗീകാരം നൽകിയതിന് പിന്നാലെ ഡേവിഡ് കാമറൂൺ രാജിവച്ചു
2016 - 2018 : തെരേസ മേ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രി. യൂറോപ്യൻ യൂണിയനുമായി അടുത്ത ബന്ധം നിലനിറുത്തി ' മൃദു " ബ്രെക്സിറ്റ് എന്ന തെരേസ മേയുടെ സമീപനത്തെ എതിർത്ത് 2018 ജൂലായിൽ വിദേശകാര്യ മന്ത്രിസ്ഥാനം രാജിവച്ചു
2019 ജൂൺ 7 : യൂറോപ്യൻ യൂണിയനുമായി സ്വീകാര്യമായ വേർപിരിയൽ കരാർ ഉണ്ടാക്കുവാനോ ബ്രെക്സിറ്റ് നടപ്പാക്കാനോ കഴിയാതെ വന്നതോടെ തെരേസ മേ കൺസർവേറ്റീവ് പാർട്ടി നേതൃസ്ഥാനം രാജിവച്ചു. മേ, ജോൺസൺ ചേരികളായി പാർട്ടി രണ്ടായി പിളർന്നു
2019 ജൂലായ് 23 : കൺസർവേറ്റീവ് പാർട്ടി നേതാവായി ബോറിസ് ജോൺസണെ തിരഞ്ഞെടുത്തു. അടുത്ത ദിവസം പ്രധാനമന്ത്രിയായി. ഒക്ടോബർ 31നകം ബ്രിട്ടൺ ഇ.യുവിൽ നിന്ന് പുറത്തുകടക്കുമെന്ന് ബോറിസിന്റെ പ്രഖ്യാപനം
2019 ഒക്ടോബർ 19 : ബ്രെക്സിറ്റ് നടപ്പാക്കുന്നത് 2020 ജനുവരി 31 വരെ ഇ.യു നീട്ടി. ബോറിസ് ഇ.യുവുമായി ഏർപ്പെട്ട കരാർ ബ്രിട്ടീഷ് പാർലമെന്റിൽ പരാജയപ്പെട്ടതോടെയായിരുന്നു ഇത്
2019 നവംബർ 6 : പറഞ്ഞ സമയത്തിനുള്ളിൽ ബ്രെക്സിറ്റ് നടപ്പാക്കാത്തതിനെ തുടർന്നുണ്ടായ അനിശ്ചിതത്വത്തിന് പിന്നാലെ ബോറിസ് പാർലമെന്റ് പിരിച്ചുവിട്ടു
2019 ഡിസംബർ 12 : ഇടക്കാല തിരഞ്ഞെടുപ്പിൽ ബോറിസിന് ജയം. മാർഗ്രറ്റ് താച്ചറിന് ശേഷം വമ്പിച്ച വിജയം നേടുന്ന കൺസർവേറ്റീവ് നേതാവ്
2020 ജനുവരി 23 : ബ്രെക്സിറ്റ് കരാറിന് പാർലമെന്റ് അംഗീകാരം. ആറ് ദിവസത്തിന് ശേഷം ഇ.യു അംഗീകാരം
2020 മാർച്ച് 23 : കൊവിഡ് രൂക്ഷം. യു.കെയിൽ ആദ്യ ലോക്ക്ഡൗൺ
2020 ഏപ്രിൽ 5 : ബോറിസ് കൊവിഡ് ബാധിച്ച് ആശുപത്രിയിൽ. ഏപ്രിൽ 12ന് രോഗം ഭേദമായി
2020 ജനുവരി 31 : രാത്രി 11 മണിയ്ക്ക് യു.കെ യൂറോപ്യൻ യൂണിയനിൽ നിന്ന് വേർപ്പെട്ടു ( ബ്രെക്സിറ്റ് നടപ്പായി )
2021 നവംബർ 30 : 2020 നവംബർ, ഡിസംബർ മാസങ്ങളിൽ ലോക്ക്ഡൗണിനിടെ പ്രോട്ടോക്കോൾ ലംഘിച്ച് ഡൗണിംഗ് സ്ട്രീറ്റിൽ പാർട്ടികൾ നടന്നെന്ന് ആരോപണം. ബോറിസ് ഇത് നിഷേധിച്ചു
2021 ഡിസംബർ 8 : പാർട്ടിഗേറ്റ് എന്ന പേരിൽ ആളിപ്പടർന്ന ഈ വിവാദം അന്വേഷിക്കാൻ ബോറിസിന്റെ ഉത്തരവ്
2022 മാർച്ച് : ബ്രിട്ടണിൽ ജീവിത ചെലവുകൾ കുതിച്ചുയരുന്നതിന്റെ പേരിൽ സർക്കാരിന് വിമർശനം
ഏപ്രിൽ 9 : ബോറിസ് കീവിലെത്തി യുക്രെയിൻ പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കിയെ കണ്ടു. യുക്രെയിന് പുതിയ സൈനിക, സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചു
ഏപ്രിൽ 12 : ലോക്ക്ഡൗൺ പാർട്ടിയിൽ പങ്കെടുത്തതിന് അന്വേഷണ സംഘം ബോറിസിന് 50 പൗണ്ട് പിഴ വിധിച്ചു. ബോറിസ് രാജ്യത്തോട് മാപ്പ് പറഞ്ഞു. എന്നാൽ, നിയമലംഘനം നടത്തിയെന്ന് അംഗീകരിച്ചില്ല
മേയ് 22 : പാർട്ടിഗേറ്റ് അന്വേഷണ റിപ്പോർട്ട് പുറത്ത്. 2020 മേയ് - 2021 ഏപ്രിൽ കാലയളവിൽ ബോറിസിന്റെ ഔദ്യോഗിക വസതിയിലും ഓഫീസിലും ഡൗണിംഗ് സ്ട്രീറ്റിലെ മറ്റ് സർക്കാർ സ്ഥാപനങ്ങളിലും 16 ഒത്തുചേരലുകൾ നടന്നു. ബോറിസിന്റെ സ്റ്റാഫുകൾ മദ്യ സത്കാരം നടത്തിയതിന് തെളിവ്
ജൂൺ 6 : കൺസർവേറ്റീവ് പാർട്ടിയിലെ അവിശ്വാസ വോട്ടെടുപ്പിൽ 211 വോട്ടുകൾ നേടി ബോറിസ് അതിജീവിച്ചു. 180 എം.പിമാരുടെ പിന്തുണയായിരുന്നു വേണ്ടിയിരുന്നത്. പാർലമെന്റിൽ 359 അംഗങ്ങളുള്ള കൺസർവേറ്റീവ് പാർട്ടിയിലെ 148 പേർ ബോറിസിനെതിരെ വോട്ട് ചെയ്തു.
ജൂൺ 24 : രണ്ട് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പാർട്ടിയ്ക്ക് പരാജയം
ജൂൺ 30 : ലണ്ടനിലെ പ്രൈവറ്റ് ക്ലബിൽ വച്ച് രണ്ട് അതിഥികൾക്ക് നേരെ ലൈംഗികാതിക്രമണം നടത്തിയെന്ന ആരോപണത്തെ തുടർന്ന് കൺസർവേറ്റീവ് ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിൻചറുടെ രാജി. ഇതോടെ പിൻചറിനെതിരെ മുമ്പുണ്ടായിരുന്ന ലൈംഗികാപവാദ കേസുകളും വാർത്തയായി. ഈ ആരോപണങ്ങൾ അറിഞ്ഞാണോ ബോറിസ് പിൻചറിന് ചീഫ് വിപ്പ് പദവ് നൽകിയത് എന്നത് ചർച്ചയായി
ജൂലായ് 5 : പിൻചർ വിവാദത്തിൽ ബോറിസിന്റെ ക്ഷമാപണം. ധനമന്ത്രി റിഷി സുനക്, ആരോഗ്യ മന്ത്രി സാജിദ് ജാവിദ് എന്നിവരുടെ രാജി
ജൂലായ് 6 : 5 ക്യാബിനറ്റ് മന്ത്രിമാർ, 25 ജൂനിയർ മന്ത്രിമാർ അടക്കം 60ഓളം എം.പിമാർ മന്ത്രിസഭയിൽ നിന്ന് രാജിവച്ചു
ജൂലായ് 7 : കൺസർവേറ്റീവ് പാർട്ടി നേതാവ്, പ്രധാനമന്ത്രി പദവികൾ ഒഴിയുന്നതായി ബോറിസ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |