തിരുവനന്തപുരം:കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി) (കാറ്റഗറി നമ്പർ 293/2019) തസ്തികയിലേക്കുള്ള ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 18, 19, 20, 21, 22, 25 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 2 എ വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ :0471 2546447.
ഒ.എം.ആർ പരീക്ഷ
ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ജൂനിയർ) ഇംഗ്ലീഷ്, നോൺ വൊക്കേഷണൽ ടീച്ചർ (ജൂനിയർ) (ഇംഗ്ലീഷ്), ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 297/2020- പട്ടികവർഗ്ഗം, 567/2021-പട്ടികവർഗ്ഗം, 728/2021, 730/2021) തസ്തികകളിലേക്ക് 23 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ ഒ.എം.ആർ പരീക്ഷ നടത്തും.
വകുപ്പുതല പരീക്ഷ വിജ്ഞാപനം
ജൂലായിലെ വകുപ്പുതല പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ. 2021 ജനുവരി മുതലുള്ള അപേക്ഷകരിൽ ആദ്യമായി വകുപ്പുതല പരീക്ഷയ്ക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തുന്നവർ ആറുമാസത്തിനകം എടുത്ത ഫോട്ടോ (പേരും, ഫോട്ടോ എടുത്ത തീയതിയും ചേർത്തത്) അപ്ലോഡ് ചെയ്യണം. രജിസ്റ്റർ ചെയ്തിട്ടുള്ളവർ 10 വർഷ കാലാവധികഴിഞ്ഞെങ്കിൽ പുതിയ ഫോട്ടോ അപ്ലോഡ് ചെയ്യണം. നിർദ്ദേശങ്ങൾ പാലിക്കാത്ത ഫോട്ടോ ഉള്ള അപേക്ഷകൾ നിരസിക്കും. പരീക്ഷകൾ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളിലെ വിവിധ പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |