തിരുവനന്തപുരം: ജൂലായിൽ നടത്തിയ എം.ഫിൽ. ജിയോളജി, 2022 ജൂണിൽ നടത്തിയ എം.ഫിൽ. മാത്തമാറ്റിക്സ് 2020 - 2021 ബാച്ച് (സി.എസ്.എസ്.) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്സി. കമ്പ്യൂട്ടർസയൻസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 25വരെ അപേക്ഷിക്കാം.
ജൂലായിൽ നടത്തുന്ന റെഗുലർ ബി.ടെക്. എട്ടാം സെമസ്റ്റർ (2008 സ്കീം) കോഴ്സ് കോഡിൽ വരുന്ന പാർട്ട്ടൈം റീസ്ട്രക്ചേർഡ് ബി.ടെക്. എട്ട്, ഏഴ്, ആറ്, നാല് (2008 സ്കീം) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തുന്ന കമ്പൈൻഡ് ബി.ടെക്. ഒന്നും രണ്ടും സെമസ്റ്റർ കോഴ്സ് കോഡിൽ വരുന്ന ബി.ടെക്. പാർട്ട് ടൈം റീസ്ട്രക്ച്ചേർഡ് ഒന്നാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
ജൂലായിൽ നടത്തുന്ന മൂന്നാം സെമസ്റ്റർ ബി.വോക്. ഫുഡ് പ്രോസസിംഗ് (359), ബി.വോക്. ഫുഡ് പ്രോസസിംഗ് ആൻഡ് മാനേജ്മെന്റ് പരീക്ഷകൾ 25 മുതൽ ആരംഭിക്കും.
ഏഴാം സെമസ്റ്റർ ബി.ടെക്., ഡിസംബർ 2021 സിവിൽ എൻജിനിയറിംഗ് ശാഖയുടെ പ്രായോഗിക പരീക്ഷ 19 ന് തിരുവനന്തപുരം കോളേജ് ഒാഫ് എഞ്ചിനിയറിംഗിൽ വച്ച് നടത്തും.
ആഗസ്റ്റിൽ നടത്തുന്ന നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ.എൽ.ബി., മേഴ്സിചാൻസ് പരീക്ഷയ്ക്ക് (2011 അഡ്മിഷൻ മുതൽ 2015 അഡ്മിഷൻ വരെ) പിഴകൂടാതെ 27 വരെയും 150 രൂപ പിഴയോടെ 30 വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് 2 വരെയും അപേക്ഷിക്കാം.
സനൽ കുമാർ റ്റി. (മലയാളം), കാർത്തിക് കുമാർ എസ്.എസ്. (ഹിസ്റ്ററി), കിരൺ റ്റി.എസ്. (ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രേണിക്സ് ), സുമ എൽ.എസ്. (കമ്പ്യൂട്ടേഷണൽ ബയോളജി ആന്റ് ബയോഇൻഫോർമാറ്റിക്സ്) എന്നിവർക്ക് പിഎച്ച്.ഡി. നൽകാൻ ഇന്നലെ ചേർന്ന സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |