SignIn
Kerala Kaumudi Online
Friday, 26 April 2024 7.57 PM IST

18ാം വയസിൽ കോളേജ് അദ്ധ്യാപകൻ 73ലും നരിവേലി സാർ സൂപ്പർഹിറ്റ്

nariveli

പാലാ: പതിനെട്ടാം വയസിൽ റാങ്കോടെ എം.എ പാസായപ്പോൾ പാലാ സെന്റ് തോമസ് കോളേജ് അധികൃതർ പിടിച്ച് അദ്ധ്യാപകനാക്കിയ വി.ജെ.സെബാസ്റ്റ്യൻ 73ാം വയസിലും 'നരിവേലി സാറായി' ഇപ്പോഴും ക്ളാസ് റൂമിലുണ്ട്. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോളേജ് അദ്ധ്യാപകൻ എന്ന ബഹുമതിയിൽ 55 വർഷം പൂർത്തിയാക്കുകയാണ് ഡോ. സെബാസ്റ്റ്യൻ നരിവേലി. ഇപ്പോൾ പഠിപ്പിക്കുന്നത് മറ്റൊരു കോളേജിലാണെന്ന് മാത്രം.

1967ലാണ് സെന്റ് തോമസിൽ ഇംഗ്ലീഷ് അദ്ധ്യാപകനായത്. 2004ൽ വിരമിച്ചശേഷം പിന്നീട് ലേബർ ഇന്ത്യാ സ്‌കൂളിന്റെ പ്രിൻസിപ്പലായി. ഇപ്പോൾ കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിംഗ് കോളേജിലാണ്.

പാലാ കൊഴുവനാൽ ഇറാനിമോസ്- മേരിക്കുട്ടി ദമ്പതികളുടെ ഒൻപത് മക്കളിൽ രണ്ടാമനാണ് സെബാസ്റ്റ്യൻ.

1965-67ൽ സെന്റ് തോമസിലെ ഇംഗ്ലീഷ് എം.എ പ്രഥമ ബാച്ചിൽ നിന്നിറങ്ങുമ്പോൾ പ്രായം 18.

പരീക്ഷാഫലം അറിയാൻ ചെന്ന സെബാസ്റ്റ്യനെ അന്നത്തെ പ്രിൻസിപ്പൽ മോൺസിഞ്ഞോർ ജോസഫ് കുരീത്തടം ലക്ചററായി നിയമിക്കുകയായിരുന്നു. പി.ജി ക്ലാസുകളിൽ അദ്ധ്യാപകനെക്കാൾ പ്രായംകൂടിയ വിദ്യാർത്ഥികൾ. ഇതിനിടെ പി.എച്ച്.ഡി നേടി. ശിഷ്യരിൽ പലരും വിരമിച്ച് നാലഞ്ച് വർഷംകൂടി കഴിഞ്ഞാണ് ഡോ.നരിവേലി വിരമിക്കുന്നത്.

ഇംഗ്ളീഷ് നിരൂപണങ്ങളുൾപ്പെടെ ഒട്ടേറെ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ആനുകാലികങ്ങളിൽ ലേഖനങ്ങളും എഴുതാറുണ്ട്.

പാലാ അൽഫോൺസാ കോളേജിലെ രസതന്ത്ര വിഭാഗം അദ്ധ്യാപികയായിരുന്ന ഡോ. ത്രേസ്യാമ്മ ജേക്കബാണ് ഭാര്യ. ബിപിൻ (ഇലക്‌ട്രോണിക്‌സ് എൻജിനിയർ, ബ്രിട്ടീഷ് ടെലികോം, ഇംഗ്ലണ്ട്), ബോബി (മെക്കാനിക്കൽ എൻജിനിയർ, ഓസ്‌ട്രേലിയ) എന്നിവരാണ് മക്കൾ. ഇംഗ്ലണ്ടിൽ എം.എസ് വിദ്യാർത്ഥിനിയായ ഫെബി എലിസബത്ത്, മെൽബണിൽ കമ്പ്യൂട്ടർ എൻജിനിയറായ നമിത സക്കറിയ എന്നിവർ മരുമക്കളും.

#ആറാം വയസിൽ

ആറാം ക്ളാസിൽ

മൂന്നാം വയസിലാണ് സ്കൂളിൽ ചേരുന്നത്. ഒന്നാം ക്ലാസിൽ ഇരിക്കുമ്പോൾ മൂന്നാം ക്ലാസിലെ അദ്ധ്യാപകർ കുട്ടികളോട് ചോദിക്കുന്നതിന് സെബാസ്റ്റ്യൻ ഉത്തരം വിളിച്ചുപറയും. ഇതോടെ ഈ 'ശല്യക്കാരനെ' അടുത്ത വർഷം നേരിട്ട് മൂന്നാം ക്ലാസിലാക്കി. 4, 5 ക്ലാസ്സുകളിലെ പഠനം വീട്ടിലിരുന്നായിരുന്നു. പിന്നീട് കൊഴുവനാൽ സെന്റ് ജോൺ യു.പി സ്‌കൂളിൽ ആറാം ക്ലാസിൽ ചേരുമ്പോൾ വയസ് ആറ്.

മുത്തോലി സെന്റ് ആന്റണീസ് ഹൈസ്‌കൂളിൽ നിന്ന് 12ാം വയസ്സിൽ ഇന്നത്തെ പ്ളസ് ടുവിന് തുല്യമായ സിക്സത്ത് ഫോറത്തിലായി. അന്ന് ഒരു വർഷ കോഴ്സാണ്. പാലാ സെന്റ് തോമസ് കോളേജിൽ ചേർന്ന് ബി.എയും പാസായി.തുടർന്ന് എം.എയും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NARIVELI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.