കൊല്ലം, മൺറോതുരുത്ത്, ശാസ്താംകോട്ട സ്റ്റേഷനുകൾ സന്ദർശിച്ചു
കൊല്ലം: തിരുവനന്തപുരം ഡിവിഷണൽ റെയിൽവേ മാനേജർ ആർ.മുകുന്ദന്റെ നേതൃത്വത്തിൽ എൻജിനീയറിംഗ്,കൊമേഴ്സ്യൽ, ഓപ്പറേഷണൽ വിഭാഗം ഉദ്യോഗസ്ഥർ കൊല്ലം, മൺറോത്തുരുത്ത്, ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനുകൾ സന്ദർശിച്ചു. കൊടിക്കുന്നിൽ സുരേഷ് എം.പിയും സംഘത്തോടൊപ്പം ഉണ്ടായിരുന്നു.
മൺറോത്തുരുത്ത് സ്റ്റേഷൻ സന്ദർശിച്ച സംഘം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായും റെയിൽവേ പാസഞ്ചേഴ്സ് അസോസിയഷൻ ഭാരവാഹികളുമായും ചർച്ച നടത്തി. നിവേദനങ്ങൾ സ്വീകരിച്ചു. ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗസ്ഥ സംഘത്ത മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം.സെയ്ദ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അൻവർനഷാഫി, ബ്ലോക്ക് പഞ്ചായത്ത് അംഗം വൈ.ഷാജഹാൻ, തുണ്ടിൽ നൗഷാദ് തുടങ്ങിയവർ സ്വീകരിച്ചു.
നിർദ്ദേശങ്ങൾ, ആവശ്യങ്ങൾ
മൺറോതുരുത്ത് സ്റ്റേഷന് കെട്ടിടം നിർമ്മിക്കാൻ എസ്റ്റിമേറ്റ് തയ്യാറാക്കും
ടിക്കറ്റ് ബുക്കിംഗിന് സൗകര്യവും വെയിറ്റിംഗ് ഹാളും അതിൽ ഉൾപ്പെടും
സർക്കുലേറ്റിംഗ് ഏരിയയിൽ ബ്യൂട്ടിഫിക്കേഷൻ പദ്ധതിക്കായി ആവശ്യം
ഒന്നും രണ്ടും പ്ലാറ്റ് ഫോമുകളുടെ ലെവൽ ഉയർത്തും
പ്ലാറ്റ് ഫോമുകളെ ബന്ധിപ്പിച്ച് ഫുട് ഓവർ ബ്രിഡ്ജിന് 3 കോടിയുടെ പദ്ധതി
24 കോച്ചുകൾ നിർത്താൻ കഴിയുന്ന പ്ലാറ്റ് ഫോം വേണം
പട്ടംതുരുത്ത് ഭാഗത്ത് അടിപ്പാത നിർമ്മിക്കാൻ പ്ലാനിനും എസ്റ്റിമേറ്റിനും നിർദേശം
റോഡ് പുനർനിർമ്മാണത്തിന് 20 ലക്ഷത്തിന്റെ പദ്ധതി
ഇലക് ട്രോണിക് ടിക്കറ്റിംഗ് സംവിധാനത്തിന് നിർദേശം
പുനലൂർഗുരുവായൂർ, മലബാർ എക്സ്പ്രസ്സുകൾക്ക് സ്റ്റോപ്പ് വേണം
റെയിൽവേയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ടൂറിസം പ്രോജക്ടിന് സാദ്ധ്യത
ശാസ്താംകോട്ട
പുതിയ കെട്ടിടത്തിനുളള സാദ്ധ്യതകൾ പരിശോധിക്കും
ആവശ്യമായ ബെഞ്ചുകളും കസേരകളും സ്ഥാപിക്കും
ട്രാഫിക് സിഗ്നൽ സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റും
ഒന്നാം പ്ലാറ്റ് ഫോമിലെ പ്ലാറ്റ് ഫോം ഷെൽട്ടറുകൾക്ക് നീളം കൂട്ടണം
പ്ലാറ്റ് ഫോമുകളിൽ ടൈൽ പാകണം
സ്റ്റേഷന് സമീപത്തെ ഓട സ്ലാബിട്ട് മൂടാൻ നടപടി
ലെവൽക്രോസിന് പകരം അടിപ്പാത നിർമ്മിക്കുന്നത് പരിശോധിക്കും
കൂടുതൽ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യം
മണ്ണിടിച്ചിൽ തടയാൻ സംരക്ഷണ ഭിത്തി നിർമ്മിക്കണം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |