രണ്ടാം സെമസ്റ്റർ എം.എ.മ്യൂസിക്, വീണ, വയലിൻ, മൃദംഗം ആൻഡ് ഡാൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. സൂക്ഷ്മപരിശോധനയ്ക്ക് 30 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ഡെസ്സ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
എം.ഫിൽ മാത്തമാറ്റിക്സ്, ഫിസിക്സ് ( 2020 21ബാച്ച്) തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.എഡ് സ്പെഷ്യൽ എഡ്യൂക്കേഷൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷാടൈംടേബിൾ പ്രസിദ്ധീകരിച്ചു.
അഞ്ചാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ., ബി.എസ്സി., ബി കോം. (മേഴ്സിചാൻസ് - 2010, 2011, 2012 അഡ്മിഷൻ) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റർ യൂണിറ്ററി എൽ എൽ.ബി. റെഗുലർ/സപ്ലിമെന്ററി/മേഴ്സിചാൻസ് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്വെയർ ഡെവലപ്പ്മെന്റ് കോഴ്സിന്റെ പ്രാക്ടിക്കൽ പരീക്ഷകൾ 26ന് ആരംഭിക്കും.
എട്ടാം സെമസ്റ്റർ ബാച്ചിലർ ഒഫ് ഡിസൈൻ (ബി.ഡെസ് )പരീക്ഷകൾ ആഗസ്റ്റ് 16ലേക്ക് പുനഃക്രമീകരിച്ചു.
നാലാം സെമസ്റ്റർ യൂണിറ്ററി (ത്രിവത്സരം) എൽ എൽ.ബി മേഴ്സിചാൻസ് (2011 അഡ്മിഷൻ മുതൽ 2015 അസഡ്മിഷൻ വരെ) പരീക്ഷകൾക്ക് പിഴകൂടാതെ 27വരെയും 150 രൂപ പിഴയോടെ 30വരെയും 400 രൂപ പിഴയോടെ ആഗസ്റ്റ് രണ്ടു വരെയും അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |