SignIn
Kerala Kaumudi Online
Saturday, 27 April 2024 4.42 AM IST

റോക്കി ഭായിയെ 'പവർഫുൾ' ആക്കിയ രവി ബസ്രുർ ഇനി കാളിയനിൽ, ആരാധകരെ ആവേശത്തിലാക്കുന്ന വമ്പൻ പ്രഖ്യാപനവുമായി പൃഥ്വിരാജ്

kaaliyan

ഒരിടവേളയ്‌ക്ക് ശേഷം ചരിത്രപുരുഷനായി പൃഥ്വിരാജ് എത്തുന്ന ചിത്രമാണ് കാളിയൻ. എസ് മഹേഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറിൽ ആരംഭിക്കും. ഇപ്പോഴിതാ കാളിയനായി കാത്തിരിക്കുന്ന ആരാധകർക്കായി മറ്റൊരു സന്തോഷവാർത്ത പങ്കുവച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ചിത്രത്തിന് സംഗീതമൊരുക്കാൻ ഇന്ത്യൻ സിനിമയിൽ ബ്രഹ്മാണ്ഡ വിജയമായി മാറിയ കെ.ജി.എഫ് സീരിസിന് സംഗീതമൊരുക്കിയ രവി ബസ്‌റുര്‍ എത്തും. പൃഥ്വിരാജ് രവി ബസ്‌റുറിനെ സ്വാഗതം ചെയ്‌തുകൊണ്ട് ഫേസ്‌ബുക്ക് കുറിപ്പും പങ്കുവച്ചിരുന്നു.

സല്‍മാന്‍ഖാന്റെ കഭി ഈദ് കഭി ദീപാവലി, അക്ഷയ്കുമാറിന്റെ ഗരുഡ്, അജയ്‌ ദേവ്‌ഗണിന്റെ കൈദിയുടെ റീമേക്ക്, പ്രഭാസിന്റെ സലാർ എന്നീ ചിത്രങ്ങളുടെയും സംഗീത സംവിധായകനാണ് ബസ്‌റുര്‍. മാജിക് മൂണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രാജീവ് ഗോവിന്ദനാണ്‌ സിനിമ നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ കുറച്ചുമാസങ്ങളായി രവി ബസ്‌റുറിനെ കാളിയനിലേയ്ക്ക് കൊണ്ടുവരാൻ ശ്രമിക്കുകയായിരുന്നുവെന്ന് രാജീവ് പറഞ്ഞു. ഏറെ തിരക്കുകളുള്ള അദ്ദേഹത്തെ എത്തിക്കാൻ സാധിക്കുമോയെന്ന് സംശയിച്ചിരുന്നുവെന്നും എന്നാൽ സ്‌റ്റോറി ബ്രീഫിംഗ് കഴിഞ്ഞപ്പോള്‍തന്നെ അദ്ദേഹം സമ്മതം മൂളിയെന്നും രാജീവ് വ്യക്തമാക്കി. കഥയുടെ വിശദാംശങ്ങള്‍ പൃഥ്വിരാജുമായി ചര്‍ച്ച ചെയ്‌തതോടെ രവി ബസ്‌റുര്‍ ആവേശത്തിലായെന്നും കാളിയന്റെ ഭാഗമായി ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെന്നും നിർമാതാവ് കൂട്ടിച്ചേർത്തു.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള കാളിയനിൽ അഞ്ച് ഗാനങ്ങളുണ്ടാകും. രാജീവ് ഗോവിന്ദനാണ് പാട്ടുകൾക്ക് വരികളെഴുതുന്നത്. വേണാടിന്റെ ചരിത്ര കഥാപാത്രമായ കാളിയനായി പൃഥ്വിരാജ് എത്തുന്ന ചിത്രത്തിൽ വലിയ താരനിരയാണ് അണിനിരക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KALIYAN, KALIYAN MOVIE, PRITHVIRAJ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.