SignIn
Kerala Kaumudi Online
Friday, 20 September 2024 4.30 AM IST

അൻപത്തിമൂന്നുകാരൻ എഴുപതടി താഴ്ചയിലേക്ക് വീണു, വാരിയെല്ലുകൾ ഒടിഞ്ഞു; രക്ഷാപ്രവർത്തകരെ സ്ഥലത്തെത്തിച്ച് വളർത്തുനായ

Increase Font Size Decrease Font Size Print Page
dog

ജീവൻ കളഞ്ഞും ഉടമയെ രക്ഷിച്ച നായകൾ നിരവധിയുണ്ട്. ഇപ്പോഴിതാ എഴുപത് അടി താഴ്ചയിൽ വീണ തന്റെ ഉടമയെ രക്ഷിക്കാൻ നായ നടത്തിയ ഇടപെടലാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഈ മാസം പന്ത്രണ്ടിന് കാലിഫോർണിയയിലെ നെവാഡ കൗണ്ടിയിലാണ് സംഭവം. സൗൾ എന്ന നായയും ഉടമയും താഹോ നാഷണൽ ഫോറസ്റ്റിന് സമീപമുള്ള നടപ്പാതയിലൂടെ പോകുമ്പോഴാണ് അപകടം നടന്നത്. എഴുപതടി താഴ്ചയിലേക്ക് വീണതോടെ ഉടമയുടെ വാരിയെല്ല് ഒടിഞ്ഞു. ഉടമയെ രക്ഷിക്കാനായി വനത്തിലൂടെ ഓടിയ നായ രക്ഷാപ്രവർത്തകരുമായിട്ടാണ് തിരിച്ചെത്തിയത്. കാലിഫോർണിയ ഡിപ്പാർട്ട്‌മെന്റ് ഒഫ് ഫോറസ്റ്റ് ആൻഡ് ഫയർ പ്രൊട്ടക്ഷൻ വിവരമറിയിച്ചതിനെ തുടർന്ന് സെർച്ച് ആൻഡ് റെസ്ക്യൂ സ്ഥലത്തെത്തി. ഇവർക്ക് വഴികാട്ടിയായത് നായയായിരുന്നു.

' അൻപത്തിമൂന്നുകാരനുവേണ്ടി തിരച്ചിൽ നടത്താൻ സെർച്ച് അൻഡ് റെസ്‌ക്യു (എസ് എ ആർ) അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് 25 എസ് എ ആർ അംഗങ്ങൾ സ്ഥലത്തെത്തി. എന്നാൽ യഥാർത്ഥ ക്രെഡിറ്റ് ഈ നായക്കാണ്. ഏകദേശം 200 യാർഡ് വനത്തിലൂടെ ഓടിയാണ് ആളുകളുടെ ശ്രദ്ധ ആകർഷിക്കുകയും, ഉടമ വീണുകിടക്കുന്നതിനടുത്തേക്ക് എത്തുകയും ചെയ്‌തത്'- സെർച്ച് അൻഡ് റെസ്‌ക്യു ഫേസ്ബുക്കിൽ കുറിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS, DOG, OWNER
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.