നടിയെ ആക്രമിച്ച കേസിൽ തുടർ അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റ പത്രത്തിൽ സിനിമാ രംഗത്തുള്ളവർ ഉൾപ്പെടെ 110 പേരെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്തി.
എട്ടാം പ്രതിയായ നടൻ ദിലീപിന്റെ സുഹൃത്തും ആലുവ സ്വദേശിയും വ്യവസായിയുമായ ശരത് ജി. നായരെ 15ാം പ്രതിയാക്കി. 1500 പേജുള്ള കുറ്റപത്രത്തിൽ ദിലീപിന് എതിരെ തെളിവ് നശിപ്പിക്കൽ, തെളിവ് മറച്ചു വയ്ക്കൽ (ഐ.പി.സി 204, 201 ) എന്നീ കുറ്റങ്ങൾ അധികമായി ചുമത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |