SignIn
Kerala Kaumudi Online
Thursday, 19 September 2024 1.25 AM IST

വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നേ? പഴയ എം ജി കോളേജുകാരനായ എന്നെ കണ്ടപ്പോൾ ലാൽ ആദ്യം ചോദിച്ചത് ഇതായിരുന്നു

Increase Font Size Decrease Font Size Print Page
mohanlal-shaji-kailas

താൻ ആദ്യമായി ആക്ഷൻ പറഞ്ഞത് മോഹൻലാലിനെ വച്ചായിരുന്നുവെന്ന് സംവിധായകൻ ഷാജി കൈലാസ്. ബാലു കിരിയത്ത് സംവിധാനം ചെയ‌്ത ചിത്രത്തിൽ അസോസിയേറ്റ് ഡയറക്‌ടറായിരുന്നപ്പോഴാണ് അവസരം വന്നതെന്ന് അദ്ദേഹം പറയുന്നു. എം.ജി കോളേജിലെ പഠനകാലം മുതൽ തന്നെ മോഹൻലാലിനെ അറിയാമായിരുന്നെന്നും, ഭയങ്കര രസത്തിൽ നടക്കുന്ന ഒരാൾ എന്ന നിലയിൽ ഏറെ കൗതുകത്തോടെയാണ് മോഹൻലാലിനെ കണ്ടതെന്ന് ഷാജി കൈലാസ് പറയുന്നു.

'എം.ജി കോളേജിൽ എസ് എഫ് ഐക്കാരനായാണ് ഞാൻ കേറുന്നത്. അവിടുത്തെ ഏറ്റവും വലിയ ജാഥയുടെ പിന്നിൽ പോകുന്നയാളായിട്ടാണ് മോഹൻലാലിനെ ആദ്യം ഞാൻ കാണുന്നത്. ഭയങ്കര രസത്തിൽ നടക്കുന്ന ഒരാൾ. സെക്രട്ടറിയേറ്റിന്റെ മുമ്പിലായിരുന്നു പലപ്പോഴും അദ്ദേഹവും ഗ്യാംങ്ങും നിന്നിരുന്നത്. ബാലു കിരിയത്ത് സംവിധാനം ചെയ‌്ത നായകൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചാണ് പിന്നീട് മോഹൻലാലിനെ ഞാൻ കാണുന്നത്. എന്നെ കണ്ടപ്പോൾ തന്നെ അദ്ദേഹത്തിന് മനസിലായി. അല്ല, വീട്ടിലൊക്കെ പറഞ്ഞിട്ടാണോ വന്നത് എന്നായിരുന്നു ആദ്യ ചോദ്യം. അന്നൊക്കെ ആരും അറിയാതെ സിനിമയിലേക്ക് വണ്ടി കേറുന്ന ശീലം പൊതുവെയുണ്ടായിരുന്നു. അവിടെ മുതൽ തുടങ്ങിയതാണ് മോഹൻലാലുമായുള്ള സൗഹൃദം. ആദ്യമായി ഞാൻ ആക്ഷൻ പറഞ്ഞത് മോഹൻലാലിനെ വച്ചാണ്'. നല്ല കഥയുണ്ടെങ്കിൽ ഏതു സമയത്തും നമുക്ക് സിനിമ ചെയ്യാമെന്ന വാക്ക് തനിക്ക് മോഹൻലാൽ തന്നിട്ടുണ്ടെന്നും ഷാജി കൈലാസ് പറഞ്ഞു'.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MOHANLAL, SHAJI KAILAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.