മുഖ്യമന്ത്രി പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാൽ എന്താ കുഴപ്പമെന്ന എം കെ മുനീർ എം എൽ എയുടെ ചോദ്യത്തോട് പ്രതികരിച്ച് നടൻ ഹരീഷ് പേരടി. പിണറായിയെക്കൊണ്ട് സാരി ധരിക്കാനുള്ള ആശയം പുരോഗമനപരമാണെന്നും അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവുമെന്നും നടൻ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ഹരീഷ് പേരടിയുടെ പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
'പിണറായി സാരി ധരിച്ചാല്‍ എന്താണ് കുഴപ്പം?'; ജെന്‍ഡര്‍ ന്യൂട്രാലിറ്റിക്കെതിരെ വിചിത്ര വാദങ്ങളുമായി എം കെ മുനീര്‍…. പിണറായിയോട് സാരി ധരിക്കാനുള്ള ആശയം നല്ലതാണ്... പുരോഗമനപരമാണ്... പക്ഷെ അതിനുമുമ്പ് മുനീർ എന്ന പുരുഷനും മറ്റ് പുരുഷ അനുയായികളും പർദ്ദ ധരിച്ചാൽ അത് കൂടുതൽ പുരോഗമനപരമാവും...മാതൃകാപരമാവും...'
ലിംഗസമത്വം എന്ന പേരിൽ സർക്കാർ സ്കൂളുകളിൽ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ആണ്‍കോയ്മയുള്ള ലിംഗസമത്വ യൂണിഫോം നടപ്പാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും മുനീർ നേരത്തെ വിമർശിച്ചിരുന്നു. ലിംഗസമത്വമാണെങ്കിൽ പിണറായി വിജയന് സാരിയും ബ്ലൗസുമിട്ടാൽ എന്താണ് കുഴപ്പമെന്നും മുനീർ ചോദിച്ചിരുന്നു,
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |