ബംഗളൂരു: കൊങ്കൺ പാതയിൽ മുരുഡേശ്വറിനും ഭട്കലിനുമിടയിൽ മണ്ണിടിഞ്ഞ് വീണ് ട്രെയിൻ ഗതാഗതം താറുമാറായി. ഇന്നലെ രാവിലെ ഏഴോടെയാണ് റെയിൽപ്പാളത്തിലേക്ക് ഒരുകിലോമീറ്ററിലധികം ദൂരത്തിൽ മണ്ണിടിഞ്ഞ് വീണത്. ഉച്ചയ്ക്ക് 2.45ഓടെ ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും നിരവധി ട്രെയിനുകൾ വൈകിയോടി.
തിരുവനന്തപുരം - വൈരാവെൽ എക്സ്പ്രസ് , ലോകമാന്യതിലക് - കൊച്ചുവേളി, കാർവാർ - യശ്വന്ത്പൂർ, ബംഗളൂരു-കാർവാർ, എറണാകുളം - പൂന, പൂർണ എക്സ്പ്രസ്, തിരുനെൽവേലി- ഹംസഫർ എക്സ്പ്രസ് ട്രെയിനുകൾ വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടു. റൂട്ടിലെ മുഴുവൻ ട്രെയിനുകളും വൈകിയാണ് ഓടുന്നത്. മൂകാംബക ദർശനത്തിനുള്ള യാത്രക്കാരെ വിവിധ സ്റ്റേഷനുകളിൽനിന്ന് സ്വകാര്യ വാഹനങ്ങളിൽ കയറ്റിവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |