ചെന്നൈ : ചെസ് ഒളിമ്പ്യാഡിൽ അഞ്ച് റൗണ്ടുകൾ പിന്നിട്ടപ്പോൾ അഞ്ചു പോയിന്റുകൾ നേടി ഇന്ത്യ ബി ടീം ഒന്നാം സ്ഥാനത്ത് തുടരുന്നു.അഞ്ചു പോയിന്റുമായി അർമേനിയയാണ് രണ്ടാം സ്ഥാനത്ത്. നാലുപോയിന്റുള്ള ഇന്ത്യ എ ടീം നാലാമതാണ്
ഇന്നലെ നടന്ന മത്സരങ്ങളിൽ ഇന്ത്യ എ ടീം റൊമേനിയയെ 2.5-1.5 എന്ന സ്കോറിന് തോൽപ്പിച്ചു. എസ്.എൽ നാരായണൻ.ഹരികൃഷ്ണ,വിഡിത്ത് എന്നിവർ സമനിലയിൽ പിരിഞ്ഞപ്പോൾ എരിഗെയ്സിയാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്. ബി ടീം ഇന്നലെ സ്പെയ്നിനെ ഇതേ സ്കോറിന് തോൽപ്പിച്ചു. ഇന്ത്യയ്ക്ക് വേണ്ടി ഗുകേഷും അധിബനും വിജയം നേടിയപ്പോൾ നിഹാൽ സരിൻ സമനിലയിൽ പിരിഞ്ഞു. പ്രഗ്നാനന്ദ തോൽവി നേരിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |