തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ കന്യാകുമാരി - കാശ്മീർ ഭാരത് ജോഡോ യാത്രയുടെ കേരളത്തിലെ ഒരുക്കങ്ങൾ ചർച്ച ചെയ്യാൻ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പിയുടെ അദ്ധ്യക്ഷതയിൽ ആഗസ്റ്റ് 7 ഞായറാഴ്ച രാവിലെ 10.30ന് ഇന്ദിരാഭവനിൽ യോഗം ചേരുമെന്ന് ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ അറിയിച്ചു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എം.പി, കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവർ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, ഭാരത് ജോഡോ യാത്രയുടെ കേരള കോ ഓഡിനേറ്റർ കൊടിക്കുന്നിൽ സുരേഷ് എം.പി, എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥ പെരുമാൾ തുടങ്ങിയവർ പങ്കെടുക്കുന്ന യോഗത്തിൽ രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ,കെ.പി.സി.സി ഭാരവാഹികൾ,നിർവ്വാഹക സമിതി അംഗങ്ങൾ,ഡി.സി.സി പ്രസിഡന്റുമാർ, ഭാരത് ജോഡോ യാത്രയുടെ ജില്ലാ കോ ഓഡിനേറ്റർമാർ,പോഷകസംഘടനാ ഭാരവാഹികൾ,എം.പിമാർ,എം.എൽ.എമാർ,സ്ഥിരം ക്ഷണിതാക്കൾ,പ്രത്യേക ക്ഷണിതാക്കൾ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |