SignIn
Kerala Kaumudi Online
Sunday, 02 October 2022 11.43 AM IST

ടോപ്പ് 10ൽ ടാറ്റയുടെ പഞ്ച്

punch

കൊച്ചി: കഴിഞ്ഞമാസം (ജൂലായ്)​ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ ടോപ്പ് 10 പാസഞ്ചർ വാഹനങ്ങളുടെ (കാർ,​ എസ്.യു.വി.,​ വാൻ)​ പട്ടികയിൽ ഇടംപിടിച്ച് ടാറ്റാ മോട്ടോഴ്‌സിന്റെ പുതുപുത്തൻ എസ്.യു.വി പഞ്ച്.
11,007 യൂണിറ്റുകളുടെ വില്പനയുമായി പത്താംസ്ഥാനത്താണ് പഞ്ച്. ടാറ്റയുടെ കോംപാക്‌റ്റ് എസ്.യു.വിയായ നെക്‌‌സോൺ 14,​214 യൂണിറ്റ് വില്പനയുമായി നാലാംസ്ഥാനത്തുണ്ട്. 2021 ജൂലായിലെ 10,​287 യൂണിറ്റുകളിൽ നിന്നാണ് നെക്‌സോണിന്റെ മുന്നേറ്റം; ജൂലായിൽ വില്പന വളർച്ച 38 ശതമാനം.
ടോപ്പ് 10ൽ ആറു മോഡലുകളും മാരുതി സുസുക്കിയുടേതാണ്. ആദ്യ മൂന്ന് സ്ഥാനങ്ങളും മാരുതിയുടെ താരങ്ങൾ സ്വന്തമാക്കി. 22,​588 യൂണിറ്റുകളുമായി വാഗൺആറാണ് ഒന്നാമത്. 2021 ജൂലായിലെ 22,​836 യൂണിറ്റുകളിൽ നിന്ന് കഴിഞ്ഞമാസം വില്പന ഒരുശതമാനം താഴ്‌ന്നെങ്കിലും വാഗൺആർ ഒന്നാംസ്ഥാനം കൈവിട്ടില്ല.
17,​960 പുതിയ ഉപഭോക്താക്കളുള്ള സ്വിഫ്‌റ്റാണ് രണ്ടാമത്. 14,729 യൂണിറ്റുകളിൽ നിന്ന് സ്വിഫ്‌റ്റിന്റെ വില്പന 22 ശതമാനം മുന്നേറി. അഞ്ചുശതമാനം വില്പനയിടിവ് നേരിട്ടെങ്കിലും ബലേനോ മൂന്നാംസ്ഥാനം സ്വന്തമാക്കി. 18,​434 യൂണിറ്റുകളിൽ നിന്ന് 17,539ലേക്കാണ് വില്പന താഴ്‌ന്നത്.
31 ശതമാനം വില്പന വളർച്ചയുമായി മാരുതി ഡിസയർ അഞ്ചാംസ്ഥാനം നേടി. 10,​470ൽ നിന്ന് 13,747 യൂണിറ്റുകളിലേക്ക് കഴിഞ്ഞമാസം വില്പന മുന്നേറി. മാരുതി ഈക്കോയ്ക്കാണ് ആറാംസ്ഥാനം; 30 ശതമാനം വളർച്ചയുമായി കഴിഞ്ഞമാസത്തെ വില്പന 13,048 യൂണിറ്റുകൾ. 2021 ജൂലായിൽ പുതുതായി നിരത്തിലെത്തിയത് 10,​057 യൂണിറ്റുകളായിരുന്നു.
മാരുതി എസ്-പ്രസോ 11,268 യൂണിറ്റുകളുമായി ഒമ്പതാംസ്ഥാനത്തുണ്ട്. 6,​818 യൂണിറ്റുകളിൽ നിന്ന് 65 ശതമാനം വില്പന വള‌ർച്ചയുമായാണ് എസ്-പ്രസോയുടെ മുന്നേറ്റം.
ഏഴും എട്ടും സ്ഥാനങ്ങളിൽ യഥാക്രമം ഹ്യുണ്ടായിയുടെ ക്രെറ്റയും വെന്യുവുമാണ്. ക്രെറ്റ 12,​625 പുതിയ ഉപഭോക്താക്കളെ നേടിയപ്പോൾ വെന്യു സ്വന്തമാക്കിയത് 12,​000 പേരെ. വെന്യു 47 ശതമാനം വില്പന വളർ‌ച്ച നേടിയെങ്കിലും ക്രെറ്റ മൂന്നു ശതമാനം നഷ്‌ടം നേരിട്ടു. 2021 ജൂലായിൽ 8,​185 യൂണിറ്റുകളായിരുന്നു വെന്യൂവിന്റെ വില്പന; ക്രെറ്റയുടേത് 13,​000 യൂണിറ്റുകളും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BUSINESS, DRIVERS CABIN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.