കൊച്ചി: കേരള സർവകലാശാലാ വൈസ് ചാൻസലറെ കണ്ടെത്താൻ ഗവർണർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് നിയമപരമായ നടപടിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഓർഡിനൻസ് പുറപ്പെടുവിക്കുമെന്നത് പത്രവാർത്ത മാത്രമാണ്. സെർച്ച് കമ്മിറ്റിയെ നിയമിക്കാനുള്ള അധികാരം ഗവർണർക്കാണ്.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കം ഏതു സമയത്തും അവസാനിക്കാം. ലോകായുക്ത ഓർഡിനൻസിൽ ഒപ്പിടരുതെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ഗവർണർ ഒപ്പിട്ടു. നിയമവിരുദ്ധമായ ഓർഡിനൻസ് ദീർഘിപ്പിക്കാൻ ഗവർണർ ഇനിയും തയാറാകരുതെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |