SignIn
Kerala Kaumudi Online
Friday, 20 September 2024 1.17 AM IST

സൗജന്യങ്ങൾ ഭരണഘടനാപരമായ ഉത്തരവാദിത്വമെന്ന് ആം ആദ്മി, സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Increase Font Size Decrease Font Size Print Page
supreme-court

ന്യൂഡൽഹി: അവശ ജനവിഭാഗങ്ങളുടെ സാമൂഹിക, സാമ്പത്തിക ക്ഷേമത്തിനായുള്ള പദ്ധതികളെ സൗജന്യമെന്ന് വിശേഷിപ്പിക്കാനാവില്ലെന്ന് ആം ആദ്മി പാർട്ടി സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞു. വൈദ്യുതി, വെള്ളം, പൊതുഗതാഗതം തുടങ്ങിയ വിഷയങ്ങളിലെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ സൗജന്യങ്ങളല്ല, ഭരണഘടനാപരമായ ഉത്തരവാദിത്വങ്ങൾ സർക്കാർ നിറവേറ്റുന്നതിന്റെ ഉദാഹരണങ്ങളാണ്. രാഷ്ട്രീയ പാർട്ടികൾ സൗജന്യങ്ങൾ പ്രഖ്യാപിക്കുന്നതിനെതിരെ നൽകിയ ഹർജിയിലാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഹർജി നൽകിയ അഭിഭാഷകനായ അശ്വിനി ഉപാദ്ധ്യായയെയും അതിൽ വിമർശിക്കുന്നു. ഹർജിക്കാരൻ സാമൂഹ്യ പ്രവർത്തകൻ എന്ന് സ്വയം പരിചയപ്പെടുത്തുന്നതിലൂടെ ഒരു പ്രത്യേക കക്ഷിയുമായുള്ള ബന്ധം മറച്ചുവയ്ക്കുകയാണ്. ഒരു പ്രത്യേക രാഷ്ട്രീയ അജൻഡ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണിതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, SUPREME COURT
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.