SignIn
Kerala Kaumudi Online
Saturday, 21 September 2024 10.03 AM IST

ബിവറേജസ്   ഷോപ്പിനുമുന്നിൽ മദ്യപസംഘത്തിന്റെ പേക്കൂത്ത്, ബിയർ കുപ്പികൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തി, മാദ്ധ്യമപ്രവർത്തകനും മർദ്ദനം

Increase Font Size Decrease Font Size Print Page
attack

മലപ്പുറം: ബിവറേജസ് ഷോപ്പിനുമുന്നിൽ യുവാക്കളായ മദ്യപന്മാരുടെ അഴിഞ്ഞാട്ടം. നിരവധിപേരെ ആക്രമിച്ച സംഘം ഒരാളെ ബിയർബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തുകയും ചെയ്തു. തിരൂർ ബിവറേജസ് ഷോപ്പിന് മുന്നിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. മൂന്നുപേരടുങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.

മദ്യം വാങ്ങാനെത്തിയവരെയാണ് സംഘം ആദ്യം ആക്രമിച്ചത്. തുടർന്ന് മറ്റുള്ളവരെയും ആക്രമിച്ചു. ഇതിനിടെയാണ് ബിയർബോട്ടിൽകൊണ്ട് ഒരാളെ തലയ്ക്കടിച്ച് വീഴ്ത്തിയത്. സമീപത്തെ ഒരു കടയുടെ മുൻവശവും ഇവർ തകർത്തു. പ്രാദേശിക ചാനൽ പ്രവർത്തകനായ ഷബീറിനെയും സംഘം ആക്രമിച്ചു. തലയ്ക്ക് പരിക്കേറ്റ ഇയാൾ ചികിത്സയിലാണ്. അക്രമികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കുവേണ്ടിയുളള അന്വേഷണം ആരംഭിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: CASE DIARY, DRUNNK GROUP, FEAR, BEVERAGES SHOP, TRIUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.