തിരുവനന്തപുരം: സംസ്ഥാനത്ത് വിൽക്കുന്ന കറി പൗഡറുകളിൽ മായമുണ്ടെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ വെച്ച് കുടുംബശ്രീയും തപാൽ വകുപ്പും തമ്മിലുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങിലാണ് മന്ത്രിയുടെ പ്രസ്താവന.
'കറി പൗഡറിനെ പറ്റി പരിശോധിച്ചു നോക്കിയപ്പോൾ എല്ലാം വിഷം. ഒറ്റയൊന്നും ബാക്കിയില്ല. കോഴിയൊക്കെ കാണിച്ചിട്ട് വലിയ പ്രചരണമൊക്കെയാണ്. പക്ഷേ കാര്യമില്ല, എല്ലാം വ്യാജമാണ്'-മന്ത്രി പറഞ്ഞു.
അതേസമയം, കറി പൗഡറുകളിലെ മായം കണ്ടെത്താൻ പരിശോധന കർശനമാക്കുന്നുണ്ടെന്നാണ് ഭക്ഷ്യ സുരക്ഷാവകുപ്പ് പറയുന്നത്. കറി പൗഡറുകൾ പരിശോധന നടത്താൻ മൊബൈൽ ലാബുകൾ ഉപയോഗിക്കും. എഫ്.എസ്.എസ്.എ.ഐ. പറയുന്ന സ്റ്റാൻഡേർഡിൽ വ്യത്യാസം കണ്ടെത്തിയാൽ നടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |