SignIn
Kerala Kaumudi Online
Sunday, 28 April 2024 4.20 PM IST

വി.സി നിയമനം: ഗവർണറെ പൂട്ടാൻ സെർച്ച് കമ്മിറ്റിയിൽ അഞ്ചംഗങ്ങൾ, ഭേദഗതി ബിൽ മന്ത്രിസഭ അംഗീകരിച്ചു

p

തിരുവനന്തപുരം:വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറായ ഗവർണറുടെ അധികാരം കുറയ്‌ക്കാൻ സെർച്ച് കമ്മിറ്റി അംഗസംഖ്യ അഞ്ചാക്കി സർക്കാരിന് മേൽക്കൈ ഉറപ്പാക്കുന്ന നിയമഭേദഗതി അടുത്തയാഴ്ച തുടങ്ങുന്ന നിയമസഭാസമ്മേളനത്തിൽ അവതരിപ്പിക്കും.

ഇപ്പോൾ സെർച്ച് കമ്മിറ്റിയിൽ ചാൻസലർ, യു.ജി.സി, സർവകലാശാല എന്നിവരുടെ പ്രതിനിധികളായി മൂന്ന് അംഗങ്ങളാണുള്ളത്. അവർക്കൊപ്പം സർക്കാർ പ്രതിനിധിയെയും കമ്മിറ്റി കൺവീനറായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനെയും ഉൾപ്പെടുത്തിയാണ് അഞ്ച് പേരാക്കുന്നത്.

സർവകലാശാലാ നിയമഭേദഗതി ബിൽ 2022ന്റെ കരടിന് ഇന്നലെ മന്ത്രിസഭായോഗം അനുമതി നൽകി.

വി. സി നിയമനം ഇപ്പോൾ

സെർച്ച് കമ്മിറ്റിക്ക് ഏകകണ്ഠമായോ അംഗങ്ങൾക്ക് പ്രത്യേകമായോ പാനൽ സമർപ്പിക്കാം. സ്വന്തം പ്രതിനിധി കൂടി ഉൾപ്പെടുന്ന കമ്മിറ്റി നൽകുന്ന ഈ പാനലിൽ തനിക്ക് താൽപര്യമുള്ള ആളെ വി.സിയായി നിയമിക്കാൻ ഗവർണർക്ക് കഴിയും. ഈ അധികാരമാണ് ഭേദഗതിയിലൂടെ എടുത്തു കളയുന്നത്.

ഭേദഗതി വരുമ്പോൾ

അഞ്ചംഗ സമിതിയിലെ സർവകലാശാല, സർക്കാർ പ്രതിനിധികളും ഉന്നതവിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചേർന്ന് നൽകുന്ന ഭൂരിപക്ഷ പാനലേ ഗവർണർക്ക് അയയ്‌ക്കാനാവൂ. സർക്കാർ താൽപര്യപ്രകാരമുള്ള ഈ പാനലിലെ ഒരാളെ വേണം വി.സിയായി ചാൻസലർ നിയമിക്കേണ്ടത്. യു.ജി.സിയുടെയും ചാൻസലറുടെയും പ്രതിനിധികൾക്ക് വി.സി നിയമനത്തിൽ പങ്കാളിത്തം നാമമാത്രമാകും. അവർ മറ്റ് മൂന്നംഗങ്ങളുടെ പാനലിനോട് യോജിക്കണം.

ബി.ജെ.പി കൈകടത്തൽ

തടയാനെന്ന് മുഖ്യമന്ത്രി

മൂന്നംഗ സെർച്ച് കമ്മിറ്റി തുടന്നാൽ ബി.ജെ.പിയുടെയും കേന്ദ്രസർക്കാരിന്റെയും ആളുകൾ വി.സിമാരാകുന്ന സ്ഥിതിയാകുമെന്നും ഗവർണറും വി.സിയും ചേർന്ന് സർവകലാശാലകൾ ഭരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭായോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രോ ചാൻസലറായ ഉന്നതവിദ്യാഭ്യാസമന്ത്രിയും സർക്കാരും കാഴ്ചക്കാരാവും. ഈ കടന്നുകയറ്റം തടയുകയെന്ന സദുദ്ദേശ്യമാണ് നിയമഭേദഗതിക്കെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അതോടെ സി.പി.ഐയുടെ ഉൾപ്പെടെ എല്ലാ മന്ത്രിമാരും യോജിച്ചു.

അതേസമയം, നിയമഭേദഗതി അഞ്ച് പതിറ്റാണ്ടായുള്ള സർവകലാശാലാ സ്വയംഭരണാവകാശം തകർക്കുമെന്ന് ആക്ഷേപമുണ്ട്.

ഗ​വ​ർ​ണ​റെ​ ​പൂ​ട്ടി​യാ​ൽ​ ​സ​ർ​ക്കാ​രി​ന്റെ
ത​ന്നി​ഷ്‌​ടം​ ​പോ​ലെ​ ​വി.​സി​ ​നി​യ​മ​നം

ഭേ​ദ​ഗ​തി​ബി​ൽ​ ​ഗ​വ​ർ​ണ​ർ​ ​പി​ടി​ച്ചു​വ​യ്ക്കു​മെ​ന്ന് ​ആ​ശ​ങ്ക

തി​രു​വ​ന​ന്ത​പു​രം​:​ ​വൈ​സ്ചാ​ൻ​സ​ല​ർ​ ​നി​യ​മ​ന​ത്തി​ൽ​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​ബി​ൽ​ ​നി​യ​മ​മാ​യാ​ൽ​ ​ഒ​ൻ​പ​ത് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ​ ​സ​ർ​ക്കാ​രി​ന് ​ഇ​ഷ്ടം​ ​പോ​ലെ​ ​വി.​സി​മാ​രെ​ ​നി​യ​മി​ക്കാം.​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ​ ​രാ​ഷ്ട്രീ​യ​ ​അ​തി​പ്ര​സ​ര​വും​ ​രൂ​ക്ഷ​മാ​വും.​ ​അ​തേ​സ​മ​യം,​ ​സ്വ​ന്തം​ ​അ​ധി​കാ​രം​ ​ക​വ​രു​ന്ന​ ​ബി​ൽ​ ​ഗ​വ​ണ​ർ​ ​ഒ​പ്പി​ടാ​തെ​ ​അ​നി​ശ്ചി​ത​മാ​യി​ ​പി​ടി​ച്ചു​ ​വ​യ്ക്കു​മോ​ ​എ​ന്ന് ​ആ​ശ​ങ്ക​യു​ണ്ട്.
ചാ​ൻ​സ​ല​ർ,​ ​യു.​ജി.​സി,​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​ക​ള​ട​ങ്ങി​യ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ക്ക് ​പ​ക​രം​ ​അ​ഞ്ചം​ഗ​ ​സ​മി​തി​ ​വ​രി​ക​യും,​ ​ഈ​ ​സ​മി​തി​യി​ലെ​ ​ഭൂ​രി​പ​ക്ഷ​ ​പ്ര​കാ​രം​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​പാ​ന​ൽ​ ​തീ​രു​മാ​നി​ക്കു​ക​യും​ ​ചെ​യ്യു​മ്പോ​ൾ​ ​സ​ർ​ക്കാ​രി​ന് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​ത​ഴ​ഞ്ഞ് ​മ​റ്റൊ​രാ​ളെ​ ​വി.​സി​യാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ഴി​യി​ല്ല.​ ​സ​ർ​ക്കാ​ർ,​ ​സി​ൻ​ഡി​ക്കേ​​​റ്റ്,​ ​ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ ​കൗ​ൺ​സി​ൽ​ ​പ്ര​തി​നി​ധി​ക​ളു​ടെ​ ​ബ​ല​ത്തി​ൽ​ ​സ​ർ​ക്കാ​രി​ന് ​സ​മി​തി​യി​ൽ​ ​മേ​ൽ​ക്കൈ​ ​ഉ​ണ്ടാ​കും.
ആ​രോ​ഗ്യ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​ ​സി​ ​നി​യ​മ​ന​ത്തി​ന് ​സെ​ർ​ച്ച്ക​മ്മി​റ്റി​ ​ന​ൽ​കി​യ​ ​പാ​ന​ലി​ലെ​ ​ആ​ദ്യ​ത്തെ​ ​ര​ണ്ടു​ ​പേ​രെ​ ​ഒ​ഴി​വാ​ക്കി,​ ​ഡോ.​മോ​ഹ​ൻ​ ​കു​ന്നു​മ്മ​ലി​നെ​ ​ഗ​വ​ർ​ണ​ർ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ്ഖാ​ൻ​ ​നി​യ​മി​ച്ച​ ​ദു​ര​നു​ഭ​വം​ ​സ​ർ​ക്കാ​രി​നു​ണ്ട്.​ ​ഡോ.​ ​പ്ര​വീ​ൺ​ലാ​ൽ,​ ​മു​ൻ​മു​ഖ്യ​മ​ന്ത്റി​ ​സി.​ ​അ​ച്യു​ത​മേ​നോ​ന്റെ​ ​മ​ക​ൻ​ ​ഡോ.​ ​വി.​രാ​മ​ൻ​കു​ട്ടി​ ​എ​ന്നി​വ​രെ​യാ​ണ് ​ഗ​വ​ർ​ണ​ർ​ ​ഒ​ഴി​വാ​ക്കി​യ​ത്.​ ​ഡോ.​പ്ര​വീ​ൺ​ലാ​ലി​നെ​ ​വി.​സി​യാ​ക്കാ​നാ​ണ് ​താ​ൽ​പ​ര്യ​മെ​ന്നു​ ​സ​ർ​ക്കാ​ർ​ ​അ​റി​യി​ച്ചെ​ങ്കി​ലും​ ​ഗ​വ​ർ​ണ​ർ​ ​വ​ക​വ​ച്ചി​ല്ല.​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ലൂ​ടെ​ ​ഇ​ത്ത​രം​ ​തി​രി​ച്ച​ടി​ക​ൾ​ ​ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ​ല​ക്ഷ്യം.​ ​അ​തേ​സ​മ​യം,​ ​ത​നി​ക്ക് ​താ​ത്പ​ര്യ​മു​ള്ള​വ​രെ​ ​യു.​ജി.​സി,​ ​ചാ​ൻ​സ​ല​ർ​ ​പ്ര​തി​നി​ധി​ക​ളെ​ക്കൊ​ണ്ട് ​നി​ർ​ദ്ദേ​ശി​പ്പി​ച്ച് ​നി​യ​മി​ക്കാ​നു​ള്ള​ ​ഗ​വ​ർ​ണ​റു​ടെ​ ​നീ​ക്കം​ ​ത​ട​യാ​നാ​ണ് ​ഭേ​ദ​ഗ​തി​യെ​ന്നാ​ണ് ​സ​ർ​ക്കാ​ർ​ ​വാ​ദം.
സ​ർ​ക്കാ​രി​ന് ​താ​ത്പ​ര്യ​മു​ള്ള​യാ​ളെ​ ​വി.​സി​യാ​ക്കി​യാ​ൽ​ ​രാ​ഷ്ട്രീ​യ​ ​ഇ​ട​പെ​ട​ൽ​ ​കൂ​ടു​മെ​ന്നും​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ​ ​സ്വ​യം​ഭ​ര​ണം​ ​ഇ​ല്ലാ​താ​വു​മെ​ന്നും​ ​വി​ല​യി​രു​ത്ത​ലു​ണ്ട്.​ ​ബോ​ർ​ഡ് ​ഒ​ഫ് ​സ്റ്റ​ഡീ​സി​ൽ​ ​മു​ത​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​മാ​ർ​ക്ക് ​പ​രി​ഗ​ണി​ച്ചു​ള്ള​ ​അ​ദ്ധ്യാ​പ​ക​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​വ​രെ​ ​ഇ​തി​ന്റെ​ ​പ്ര​തി​ഫ​ല​ന​മു​ണ്ടാ​വും.

ഗ​വ​ർ​ണ​റു​ടെ​ ​നി​ല​പാ​ട് ​നി​ർ​ണാ​യ​കം

​നി​യ​മ​സ​ഭ​ ​പാ​സാ​ക്കു​ന്ന​ ​ബി​ല്ലി​ന് ​അ​നു​മ​തി​ ​ന​ൽ​കാ​തി​രി​ക്കാ​ൻ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​ധി​കാ​ര​മു​ണ്ട്.​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​നു​മ​തി​യി​ല്ലാ​തെ​ ​ബി​ൽ​ ​നി​യ​മ​മാ​വി​ല്ല.
ബി​ൽ​ ​ഒ​പ്പി​ടാ​തെ​ ​സ​ർ​ക്കാ​രി​ന് ​തി​രി​ച്ച​യ​യ്‌​ക്കാം.​ ​ആ​ ​ബി​ൽ​ ​സ​ർ​ക്കാ​ർ​ ​വീ​ണ്ടും​ ​അ​യ​ച്ചാ​ൽ​ ​ഒ​പ്പി​ടാ​ൻ​ ​ഗ​വ​ർ​ണ​ർ​ ​ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി​ ​ബാ​ദ്ധ്യ​സ്ഥ​നാ​ണ്.
അ​തൊ​ഴി​വാ​ക്കാ​ൻ​ ​ബി​ൽ​ ​തി​രി​ച്ച​യ​യ്ക്കാ​തെ​ ​പി​ടി​ച്ചു​വ​യ്ക്കാ​നും​ ​രാ​ഷ്ട്ര​പ​തി​യു​ടെ​ ​അ​നു​മ​തി​ക്ക​യ​യ്ക്കാ​നും​ ​ഗ​വ​ർ​ണ​ർ​ക്കാ​വും.
തീ​രു​മാ​ന​മെ​ടു​ക്കാ​തെ​ ​എ​ത്ര​കാ​ലം​ ​വേ​ണ​മെ​ങ്കി​ലും​ ​ബി​ൽ​ ​പി​ടി​ച്ചു​വ​യ്ക്കാം.​ ​സ​ർ​ക്കാ​രി​ന് ​ഒ​ന്നും​ ​ചെ​യ്യാ​നാ​വി​ല്ല.
​യൂ​ണി​വേ​ഴ്സി​റ്റി​ ​അ​പ്പ​ലേ​റ്റ് ​ട്രൈ​ബ്യൂ​ണ​ൽ,​ ​സ്വ​യം​ഭ​ര​ണ​ ​കോ​ളേ​ജു​ക​ൾ​ക്ക് ​നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്ത​ൽ​ ​ബി​ല്ലു​ക​ൾ​ ​ഇ​ങ്ങ​നെ​ ​പി​ടി​ച്ചു​വ​ച്ചി​രി​ക്ക​യാ​ണ്.
കേ​ര​ള​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യു​മാ​യി​ ​മു​ന്നോ​ട്ടു​പോ​വാ​നും​ ​നി​യ​മ​നം​ ​ന​ട​ത്താ​നു​മി​ട​യു​ണ്ട്.​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​ഗ​വ​ർ​ണ​റെ​ ​അ​റി​യി​ച്ച​ശേ​ഷം​ ​പി​ൻ​വ​ലി​ച്ചി​രു​ന്നു.​ ​അ​ടു​ത്ത​ ​സെ​ന​റ്റ് ​യോ​ഗ​ത്തി​ന്റെ​ ​അ​ജ​ൻ​ഡ​യി​ൽ​ ​ഇ​ക്കാ​ര്യ​മി​ല്ല.

തി​ടു​ക്കം​ ​ഇ​തി​ന്

ഒ​ക്ടോ​ബ​റി​ൽ​ ​കേ​ര​ള​ ​വി.​സി​ ​ഡോ.​ ​വി.​പി.​മ​ഹാ​ദേ​വ​ൻ​പി​ള്ള​ ​വി​ര​മി​ക്കും.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​കാ​ലാ​വ​ധി​ ​നീ​ട്ടാ​നി​ട​യു​ണ്ട്.​ ​എം.​ജി,​ ​മ​ല​യാ​ളം,​ ​കു​സാ​റ്റ് ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലും​ ​ഉ​ട​ൻ​ ​വി.​സി​ ​പ​ദ​വി​ ​ഒ​ഴി​യു​ന്നു​ണ്ട്.

ആ​ദ്യ​ ​പോ​ര് ​കേ​ര​ള​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​
ഗ​വ​ർ​ണ​റു​ടെ​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ൽ​ ​സെ​ന​റ്റ്
പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​തെ​ ​സ​ർ​ക്കാർ

തി​രു​വ​ന​ന്ത​പു​രം​:​ ​കേ​ര​ള​ ​വി.​സി​ ​നി​യ​മ​ന​ത്തി​ന് ​ഗ​വ​ർ​ണ​ർ​ ​രൂ​പീ​ക​രി​ച്ച​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​യി​ലേ​ക്ക് ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​ന​ൽ​കാ​തെ,​ ​ചാ​ൻ​സ​ല​റാ​യ​ ​ഗ​വ​ർ​ണ​റു​മാ​യി​ ​കൊ​മ്പു​കോ​ർ​ക്കു​ക​യാ​ണ് ​സ​ർ​വ​ക​ലാ​ശാ​ല​യും​ ​സ​ർ​ക്കാ​രും.
കോ​ഴി​ക്കോ​ട് ​ഐ.​ഐ.​എം​ ​ഡ​യ​റ​ക്ട​ർ​ ​പ്രൊ​ഫ.​ദേ​ബാ​ഷി​ഷ് ​ചാ​റ്റ​ർ​ജി​യെ​ ​ചാ​ൻ​സ​ല​റു​ടെ​യും​ ​ക​ർ​ണാ​ട​ക​ ​കേ​ന്ദ്ര​സ​ർ​വ​ക​ലാ​ശാ​ലാ​ ​വി.​സി​ ​പ്രൊ​ഫ.​ബ​ട്ടു​സ​ത്യ​നാ​രാ​യ​ണ​യെ​ ​യു.​ജി.​സി​യു​ടെ​യും​ ​പ്ര​തി​നി​ധി​ക​ളാ​ക്കി​യാ​ണ് ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യെ​ ​ഒ​ഴി​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​നി​ന്ന് ​പേ​ര് ​ല​ഭി​ക്കു​മ്പോ​ൾ​ ​ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ​വി​ജ്ഞാ​പ​ന​ത്തി​ലു​ള്ള​ത്.​ ​ഇ​തോ​ടെ​ ​വി.​ ​സി​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റെ​ ​പൂ​ട്ടാ​നു​ള്ള​ ​നി​യ​മ​ഭേ​ദ​ഗ​തി​യി​ൽ​ ​ആ​ദ്യ​ത്തെ​ ​പോ​ര് ​കേ​ര​ള​ ​വി.​സി​ ​നി​യ​മ​ന​ത്തി​ലാ​വും.
സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ത്ത​ശേ​ഷം​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ക്കു​ക​യാ​ണ് ​പ​തി​വ്.​ ​ജൂ​ൺ15​ന് ​സെ​ന​റ്റ് ​ചേ​ർ​ന്ന് ​ആ​സൂ​ത്ര​ണ​ബോ​ർ​ഡ് ​ഉ​പാ​ദ്ധ്യ​ക്ഷ​ൻ​ ​പ്രൊ​ഫ.​വി.​കെ.​രാ​മ​ച​ന്ദ്ര​നെ​ ​സെ​ന​റ്റി​ന്റെ​ ​പ്ര​തി​നി​ധി​യാ​ക്കി​യി​രു​ന്നു.​ ​അ​ദ്ദേ​ഹം​ ​സ്വ​യം​ ​ഒ​ഴി​ഞ്ഞെ​ന്നും​ ​വീ​ണ്ടും​ ​സെ​ന​റ്റ് ​വി​ളി​ച്ച് ​പ്ര​തി​നി​ധി​യെ​ ​നി​ശ്ച​യി​ക്കാ​ൻ​ ​കൂ​ടു​ത​ൽ​ ​സ​മ​യം​ ​വേ​ണ​മെ​ന്നും​ ​കേ​ര​ള​ ​വി.​സി​ ​ഗ​വ​ർ​ണ​ർ​ക്ക് ​ക​ത്ത് ​ന​ൽ​കി​യി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​ഒ​ഴി​ച്ചി​ട്ട് ​ഗ​വ​ർ​ണ​ർ​ ​വി​ജ്ഞാ​പ​ന​മി​റ​ക്കി​യ​ത്.

ശ​നി​യാ​ഴ്ച​ ​(20​ന്)​ ​സെ​ന​റ്റ് ​ചേ​രു​ന്നു​ണ്ടെ​ങ്കി​ലും​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​പ്ര​തി​നി​ധി​യെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത് ​അ​ജ​ൻ​ഡ​യി​ൽ​ ​ഇ​ല്ല.​ ​ഇ​ത് ​രാ​ഷ്ട്രീ​യ​ ​തീ​രു​മാ​ന​മാ​ണെ​ന്നാ​ണ് ​സൂ​ച​ന.​ ​ഗ​വ​ർ​ണ​റെ​ ​വെ​ട്ടു​ന്ന​ ​നി​യ​മ​ഭേ​ദ​ഗ​തി​ 22​ന് ​തു​ട​ങ്ങു​ന്ന​ ​നി​യ​മ​സ​ഭാ​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.​ ​ഇ​ത് ​സ​ഭ​ ​പാ​സാ​ക്കി​യ​ ​ശേ​ഷ​മേ​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​തീ​രു​മാ​ന​മു​ണ്ടാ​വൂ.​ ​സെ​ന​റ്റ് ​പ്ര​തി​നി​ധി​യെ​ ​നി​യോ​ഗി​ക്കാ​തി​രി​ക്കാ​നും​ ​ഇ​ട​യു​ണ്ട്.
അ​തേ​സ​മ​യം,​ ​സെ​ർ​ച്ച് ​ക​മ്മി​റ്റി​ ​രൂ​പീ​ക​രി​ച്ച​ ​വി​ജ്ഞാ​പ​ന​ത്തി​ൽ​ ​തെ​റ്റി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ക്ക് ​നി​യ​മോ​പ​ദേ​ശം​ ​ല​ഭി​ച്ചി​ട്ടു​ണ്ട്.​ ​മൂ​ന്നം​ഗ​ ​പാ​ന​ലി​ൽ​ ​ര​ണ്ട് ​അം​ഗ​ങ്ങ​ളെ​ ​നി​യ​മി​ച്ച​തോ​ടെ​ ​ഭൂ​രി​പ​ക്ഷ​മാ​യെ​ന്നും​ ​അ​വ​ർ​ക്ക് ​വി.​സി​ ​നി​യ​മ​ന​ത്തി​നു​ള്ള​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ക്കാ​മെ​ന്നു​മാ​ണ് ​നി​യ​മോ​പ​ദേ​ശം.

ഞാ​ൻ​ ​ഒ​പ്പി​ട്ടാ​ല​ല്ലേ​ ​ബിൽ
നി​യ​മ​മാ​വൂ​:​ ​ഗ​വ​ർ​ണർ

തി​രു​വ​ന​ന്ത​പു​രം​:​ ​വി.​സി​ ​നി​യ​മ​ന​ത്തി​ൽ​ ​ഗ​വ​ർ​ണ​റു​ടെ​ ​അ​ധി​കാ​രം​ ​ഇ​ല്ലാ​താ​ക്കു​ന്ന​തി​നു​ള്ള​ ​ഭേ​ദ​ഗ​തി​ ​ബി​ല്ലു​ൾ​പ്പെ​ടെ​ ​നി​യ​മ​സ​ഭാ​സ​മ്മേ​ള​ന​ത്തി​ൽ​ ​വ​രാ​നി​രി​ക്കെ​ ​ബി​ല്ലു​ക​ളി​ൽ​ ​ഒ​പ്പി​ടി​ല്ലെ​ന്ന് ​സൂ​ച​ന​ ​ന​ൽ​കി​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ.​ ​ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടാ​തെ​ ​ഒ​രു​ ​ബി​ല്ലും​ ​നി​യ​മ​മാ​വി​ല്ലെ​ന്ന് ​ഗ​വ​ർ​ണ​ർ​ ​തു​റ​ന്ന​ടി​ച്ചു.
ഗ​വ​ർ​ണ​ർ​ ​ഒ​പ്പി​ടാ​തി​രു​ന്നാ​ൽ,​ ​ബി​ല്ലു​ക​ളു​ടെ​ ​ഭാ​വി​ ​അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​വും.​ ​ബി​ല്ലു​ക​ൾ​ ​പാ​സാ​ക്കി​യാ​ലും​ ​ഗ​വ​ർ​ണ​ർ​ക്ക് ​ത​ട​ഞ്ഞി​ടാ​മെ​ന്ന് ​'​കേ​ര​ള​കൗ​മു​ദി​"​ ​വെ​ള്ളി​യാ​ഴ്ച​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്തി​രു​ന്നു.

രാ​ഷ്ട്രീ​യ​ ​അ​തി​പ്ര​സ​രം​ ​ചൂ​ണ്ടി​ക്കാ​ട്ടി​ ​ചാ​ൻ​സ​ല​ർ​ ​പ​ദ​വി​ ​ഒ​ഴി​യാ​ൻ​ ​സ​ന്ന​ദ്ധ​നാ​യ​ ​ഗ​വ​ർ​ണ​ർ​ ​ഇ​ട​പെ​ട​ലു​ക​ളു​ണ്ടാ​വി​ല്ലെ​ന്ന​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഉ​റ​പ്പി​ലാ​ണ് ​ആ​ ​പ​ദ​വി​യി​ൽ​ ​തു​ട​രു​ന്ന​ത്.​ ​രാ​ഷ്ട്രീ​യം​ ​സ​ർ​വ​ക​ലാ​ശാ​ല​ക​ളെ​ ​ത​ക​ർ​ക്കു​മെ​ന്ന് ​ചൂ​ണ്ടി​ക്കാ​ട്ടി,​ ​ഓ​ർ​ഡി​ന​ൻ​സി​ലൂ​ടെ​ ​ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​രം​ ​ഏ​റ്റെ​ടു​ക്കാ​ൻ​ ​മു​ഖ്യ​മ​ന്ത്രി​ക്ക് ​ഗ​വ​ർ​ണ​ർ​ ​ക​ത്തെ​ഴു​തി​യ​ത് ​വി​വാ​ദ​മാ​യി​രു​ന്നു.​ ​ഇ​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​ഗ​വ​ർ​ണ​റു​ടെ​ ​കൈ​കെ​ട്ടാ​നു​ള്ള​ ​ബി​ൽ​ ​ത​യ്യാ​റാ​യ​ത്.
ചാ​ൻ​സ​ല​റു​ടെ​ ​അ​ധി​കാ​രം​ ​ത​ന്റെ​ ​കൈ​യി​ലു​ള്ളി​ട​ത്തോ​ളം​ ​ച​ട്ട​ലം​ഘ​നം​ ​അ​നു​വ​ദി​ക്കി​ല്ലെ​ന്നും​ ​സ്വ​ജ​ന​പ​ക്ഷ​പാ​തം​ ​വ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും​ ​ഗ​വ​ർ​ണ​ർ​ ​ആ​വ​ർ​ത്തി​ച്ചു.​ ​കെ.​കെ.​ ​രാ​ഗേ​ഷി​ന്റെ​ ​ഭാ​ര്യ​ ​പ്രി​യാ​വ​ർ​ഗീ​സി​നെ​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​അ​സോ​സി​യേ​​​റ്റ് ​പ്രൊ​ഫ​സ​റാ​യി​ ​നി​യ​മി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള​ ​മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​ ​ചോ​ദ്യ​ത്തി​ന് ​'​ക്ഷ​മ​യോ​ടെ​ ​കാ​ത്തി​രി​ക്കൂ​"​ ​എ​ന്നാ​യി​രു​ന്നു​ ​മ​റു​പ​ടി.
ചാ​ൻ​സ​ല​റാ​യ​ ​എ​ന്നെ​ ​ഇ​രു​ട്ടി​ൽ​ ​നി​റു​ത്തു​ന്നു.​ ​നി​യ​മ​ന​ങ്ങ​ളി​ല​ട​ക്കം​ ​ഗു​രു​ത​ര​ ​ച​ട്ട​ലം​ഘ​ന​ങ്ങ​ളാ​ണ് ​ന​ട​ക്കു​ന്ന​ത്.​ ​ഇ​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.​ ​നി​യ​മ​ലം​ഘ​നം,​ ​സ്വ​ജ​ന​പ​ക്ഷ​പാ​തം,​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​എ​ന്നി​വ​ ​പ്ര​ഥ​മ​ദൃ​ഷ്ട്യാ​ ​ബോ​ദ്ധ്യ​പ്പെ​ട്ടു.​ ​ചി​ല​ത് ​ഒ​ളി​പ്പി​ക്കാ​നു​ണ്ടെ​ന്നാ​ണ് ​മ​ന​സി​ലാ​ക്കു​ന്ന​ത്.​ ​ക​ണ്ണൂ​ർ​ ​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​ ​ഇ​തൊ​ക്കെ​ ​പ​തി​വാ​യി​ ​മാ​റി.​ ​ച​ട്ട​ലം​ഘ​ന​ങ്ങ​ളു​ടെ​ ​പ​ര​മ്പ​ര​ ​ത​ന്നെ​ ​അ​വി​ടെ​യു​ണ്ടാ​യി.​ ​ഉ​ന്ന​ത​ ​വി​ദ്യാ​ഭ്യാ​സ​ ​മേ​ഖ​ല​യി​ൽ​ ​രാ​ഷ്ട്രീ​യ​ ​അ​തി​പ്ര​സ​രം​ ​കാ​ര​ണം​ ​പ്ര​ശ്ന​ങ്ങ​ളേ​റെ​യാ​ണ്.​ ​വി​ദ​ഗ്ദ്ധ​ർ​ ​ആ​ശ​ങ്ക​ ​അ​റി​യി​ച്ചി​ട്ടു​ണ്ട്.​ ​സ​മ​ർ​ത്ഥ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​കൊ​ഴി​ഞ്ഞു​പോ​വു​ന്നു.​ ​തി​രു​ത്ത​ൽ​ ​ന​ട​പ​ടി​ക​ൾ​ ​ഉ​ണ്ടാ​വും​-​ ​ഗ​വ​ർ​ണ​ർ​ ​പ​റ​ഞ്ഞു.

പ്രി​യ​യു​ടെ​ ​നി​യ​മ​നം
തു​ലാ​സിൽ

ഗ​വേ​ഷ​ണ​ ​പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ​ക്കു​ള്ള​ ​സ്കോ​ർ​ ​ഏ​റ്റ​വും​ ​കു​റ​വാ​യി​ട്ടും​ ​അ​ഭി​മു​ഖ​ത്തി​ന് ​മാ​ർ​ക്ക് ​കൂ​ട്ടി​ന​ൽ​കി​യാ​ണ് ​പ്രി​യാ​വ​ർ​ഗ്ഗീ​സി​ന് ​ഒ​ന്നാം​റാ​ങ്ക് ​ന​ൽ​കി​യ​ത്

റാ​ങ്ക് ​ലി​സ്റ്റ് ​നി​യ​മ​ ​പ​രി​ശോ​ധ​ന​യ്ക്ക് ​അ​യ​ച്ചി​രി​ക്കു​ക​യാ​ണ്.​ ​റാ​ങ്ക് ​ലി​സ്റ്റ് ​റ​ദ്ദാ​ക്കാ​ൻ​ ​ഗ​വ​ർ​ണ​ർ​ക്ക് ​അ​ധി​കാ​ര​മു​ണ്ട്

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.