നഖങ്ങൾ വളർത്തുന്നത് ഏറെ പേർക്കും ഇഷ്ടമുള്ള കാര്യമാണെങ്കിലും സംരക്ഷിക്കുന്ന കാര്യത്തിൽ അത്ര പ്രിയം കാണിക്കാറില്ല. നഖങ്ങളിലെ നിറവ്യത്യാസം, വരകൾ, വിളറിയ നഖങ്ങൾ, മഞ്ഞനിറം, നീലനിറം, ചുവപ്പ് നിറം എന്നിവ അനാരോഗ്യക്കുറവ് കാണിക്കുന്നതിനാൽ ശ്രദ്ധിക്കണം.
നഖങ്ങൾ പൊട്ടിപ്പോകുന്നതിന് പ്രധാനകാരണം ശരീരത്തിൽ ജലാംശം കുറയുന്നതാണ്. അതിനാൽ വെള്ളം കുടിക്കാൻ മറക്കരുത്. മുടി, നാഡീവ്യവസ്ഥ എന്നിവ ആരോഗ്യത്തോടെ നിലനിറുത്താൻ സഹായിക്കുന്ന ബി വിറ്റാമിനായ ബയോട്ടിനും നഖസംരക്ഷണത്തിൽ പ്രാധാന്യമുള്ള ഘടകമാണ്. പയറുവർഗങ്ങൾ, ആഴക്കടൽ മത്സ്യങ്ങൾ, മുട്ട എന്നിവയിൽ ധാരാളമായി ബയോട്ടിൻ അടങ്ങിയിട്ടുണ്ട്. വീര്യം കൂടിയ രാസവസ്തുക്കൾ അടങ്ങിയ നെയിൽ പോളിഷും റിമൂവറും കാലക്രമേണ നഖങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാൽ ഇവ കൂടുതൽ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |