SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 PM IST

യുക്രെയിനിൽ നിന്നെത്തുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ

Increase Font Size Decrease Font Size Print Page
putin

മോസ്കോ : യുക്രെയിൻ വിട്ട് റഷ്യയിലെത്തുന്നവർക്ക് സാമ്പത്തിക ആനുകൂല്യങ്ങൾ അനുവദിച്ചുള്ള ഉത്തരവിൽ ഒപ്പുവച്ച് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. ഭിന്നശേഷിക്കാർ, ഗർഭിണികൾ, വൃദ്ധർ എന്നിവർ ആനുകൂല്യങ്ങൾക്ക് അർഹരാണ്. ഫെബ്രുവരി 18 മുതൽ യുക്രെയിൻ വിട്ട് റഷ്യയിലെത്തിയവർക്ക് പ്രതിമാസം 10,000 റൂബിൾ പെൻഷൻ ഉറപ്പാക്കുമെന്ന് ഉത്തരവിൽ പറയുന്നു. യുക്രെയിൻ പൗരൻമാരെ കൂടാതെ, റഷ്യ സ്വതന്ത്ര റിപ്പബ്ലിക്കുകളായി പ്രഖ്യാപിച്ച വിമത മേഖലകളായ ലുഹാൻസ്ക്, ഡൊണെസ്ക് എന്നിവിടങ്ങളിൽ നിന്നുള്ളവർക്കും ആനുകൂല്യങ്ങൾ നൽകും. യുക്രെയിനിൽ നേരത്തെ പിടിച്ചെടുത്ത പ്രദേശങ്ങളിലെ ജനങ്ങൾക്ക് റഷ്യ തങ്ങളുടെ പാസ്പോർട്ടുകൾ വിതരണം ചെയ്തിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.