ആലുവ: കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള 'ഓപ്പറേഷൻ പി ഹണ്ടി'ന്റെ ഭാഗമായി റൂറൽ ജില്ലയിൽ പൊലീസ് നടത്തിയ പരിശോധനയിൽ മാറമ്പിള്ളി മഞ്ഞപ്പെട്ടി കുതിരപറമ്പ് ആശാരിമാലിൽ വീട്ടിൽ അബ്ബാസ് (38) അറസ്റ്റിലായി. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് കുട്ടികളുടെ നഗ്ന ചിത്രങ്ങൾ കണ്ടെടുത്തു. 36 സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തി. 28 പേർക്കെതിരെ കോടതിയിൽ റിപ്പോർട്ട് നൽകി. 30 മൊബൈൽ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ സൈബർ ഡോം, സൈബർ സ്റ്റേഷൻ, സൈബർ സെൽ, പൊലീസ് സ്റ്റേഷനുകൾ എന്നിവർ ചേർന്നാണ് വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയത്. പുലർച്ചെ ആരംഭിച്ച റെയ്ഡ് അർദ്ധരാത്രി വരെ നീണ്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |