പന്ത്രണ്ടാം വിവാഹ വാർഷികം ആഘോഷിച്ച് നിവിൻപോളി . ഭാര്യ റിന്നയോടൊപ്പം നിവിൻപോളി പങ്കുവച്ച ചിത്രം ആരാധകരുടെ ശ്രദ്ധ നേടുന്നു. വിവാഹ വാർഷികാഘോഷം എവിടെയെന്ന് വെളിപ്പെടുത്തിയിട്ടില്ല. തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് നിവിൻ. ദാവീദ് പോളി, റോസ് ട്രീസ നിവിൻപോളി എന്നിങ്ങനെയാണ് മക്കളുടെ പേരുകൾ. റോഷൻ ആൻഡ്രൂസുമായി വീണ്ടും ഒരുമിക്കുന്ന സാറ്റർഡേ നൈറ്റ് ആണ് നിവിൻപോളി നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. കായംകുളം കൊച്ചുണ്ണിക്കു ശേഷം നിവിൻപോളിയും റോഷൻ ആൻഡ്രൂസും വീണ്ടും ഒന്നിക്കുന്ന ചിത്രം കോമഡി എന്റർടെയ്നറാണ്. സെപ്തംബർ 30ന് റിലീസ് ചെയ്യും. വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന താരം ആണ് ചിത്രീകരണത്തിന് ഒരുങ്ങുന്ന നിവിൻ പോളി സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |