ബദിയടുക്ക: കന്നുകുട്ടിയെ കാറിൽ കെട്ടിയിട്ട് കടത്തുകയായിരുന്ന രണ്ടുപേർ വിട്ളയിൽ പൊലീസ് പിടിയിലായി. നാരായണ നായക്, സന്തോഷ് കുമാർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിട്ള പൊലീസ് സ്റ്റേഷൻ പരിധിയിലെ കൊല്ലപ്പടവ് ബസ് സ്റ്റാന്റിന് സമീപത്തുനിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കന്നുകുട്ടിയുമായി വരികയായിരുന്ന കാർ തടഞ്ഞുനിർത്തുകയായിരുന്നു. പരിശോധിച്ചപ്പോൾ കാറിനകത്ത് കന്നുകുട്ടിയെ കയർ കൊണ്ട് വരിഞ്ഞുമുറുക്കിയ നിലയിൽ കണ്ടെത്തി. ഷറാവുവിൽ നിന്ന് സാറടുക്കയിലേക്കാണ് കന്നുകുട്ടിയെ കടത്താൻ ശ്രമിച്ചതെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ പ്രസന്നകുമാറും സന്തോഷ് കുമാറും ചേർന്ന് കന്നുകുട്ടിയെ മോചിപ്പിക്കുകയും കാർ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീടാണ് കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |