SignIn
Kerala Kaumudi Online
Thursday, 19 September 2024 4.05 AM IST

എ.ഐ.എഫ്.എഫ് സെക്രട്ടറി ജനറലായി ഷാജി പ്രഭാകരൻ

Increase Font Size Decrease Font Size Print Page
shaji-prabhakaran

ന്യൂഡൽഹി : ആൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ(എ.ഐ.എഫ്.എഫ്) സെക്രട്ടറി ജനറലായി ഡൽഹി ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റും മലയാളിയുമായ ഷാജി പ്രഭാകരൻ തിരഞ്ഞെടുക്കപ്പെട്ടു. മലയാളി താരം ഐ.എം. വിജയനാണു ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ. പുതിയ പ്രസിഡന്റ് കല്യാൺ ചൗബെയുടെ അദ്ധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഇക്കാര്യങ്ങൾ തീരുമാനിച്ചത്. കല്യാൺ ചൗബെയാണു ഷാജി പ്രഭാകരന്റെ പേരു നിർദേശിച്ചത്. കമ്മിറ്റി ഐക്യകണ്ഠേന ഇത് അംഗീകരിച്ചു. എ.ഐ.എഫ്.എഫ് ആക്ടിംഗ് സെക്രട്ടറി ജനറൽ സുനന്ദോ ധർ ആണു പുതിയ ഡപ്യൂട്ടി സെക്രട്ടറി ജനറൽ. ഷാജി പ്രഭാകരനും ഐ.എം.വിജയനുംകൂടി വന്നതോടെ ഫുട്ബോൾ ഫെഡറേഷൻ നേതൃത്വത്തിലുള്ള മലയാളികളുടെ എണ്ണം അഞ്ചായി. വൈസ് പ്രസിഡന്റ് എൻ.എ. ഹാരിസ്, എക്സിക്യുട്ടീവ് അംഗങ്ങളായ അനിൽകുമാർ, മോഹൻലാൽ എന്നിവരാണു മറ്റുള്ളവർ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, SHAJI PRABHAKARAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.