SignIn
Kerala Kaumudi Online
Friday, 26 April 2024 8.22 PM IST

കേരളസർവകലാശാല പി.ജി പ്രവേശനം

p

തിരുവനന്തപുരം: കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളേജുകളിലെ പി.ജി കോഴ്‌സിലേക്ക് സ്‌പോർട്സ് ക്വാട്ട പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവരുടെ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ പൂർത്തിയായി. വിദ്യാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് പരിശോധിക്കാം. പരാതികൾ 12 നകം രേഖാമൂലം onlineadmission@keralauniversity.ac.in ൽ അയക്കണം. ഈ പരാതികൾ പരിഗണിച്ച ശേഷം റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കും.

ഡിസംബറിൽ നടത്തിയ മൂന്നും നാലും സെമസ്റ്റർ എം.എ പൊളിറ്റിക്കൽ സയൻസ് (എസ്.ഡി.ഇ 2019 അഡ്മിഷൻ & സപ്ലിമെൻററി 2017, 2018 അഡ്മിഷൻ) വിദൂര വിദ്യാഭ്യാസ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും 13 വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എ/ ബി.എസ്.സി/ ബികോം (2021 അഡ്മിഷൻ റെഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്/ സപ്ലിമെൻററി, 2017, 2018, 2019 അഡ്മിഷൻ സപ്ലിമെൻററി, മേഴ്സി ചാൻസ്- 2013 - 2016 അഡ്മിഷൻ ) പരീക്ഷകൾ സെപ്റ്റംബർ 20 ന് തുടങ്ങും.

വിദൂരവിദ്യാഭ്യാസ കേന്ദ്രം നടത്തുന്ന എം.എ/ എം.എസ്‌സി/ എംകോം (പ്രീവിയസ് & ഫൈനൽ) സപ്ലിമെൻററി പരീക്ഷകളുടെ പരീക്ഷാകേന്ദ്രങ്ങളായ തിരുവനന്തപുരം അമ്പലത്തറ നാഷണൽ കോളേജ് , ശാസ്‌താംകോട്ട ഡി.ബി കോളേജ്, ചേർത്തല എസ്. എൻ കോളേജ് എന്നിവിടങ്ങളിൽ നിന്നും വിദ്യാർത്ഥികൾ ഹാൾ ടിക്കറ്റുകൾ വാങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNI
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.