തിരുവനന്തപുരം: പതിവിലും വ്യത്യസ്തമായി ഓണക്കാലത്ത് സംസ്ഥാനത്ത് മഴയ്ക്ക് സാദ്ധ്യത. ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് ഇന്ന് ന്യൂനമർദ്ദമാകുന്നതോടെ മദ്ധ്യ വടക്കൻ ജില്ലകളിൽ ഞായറാഴ്ച വരെ ശക്തമായ മഴ ലഭിച്ചേക്കും. ഈ പശ്ചാത്തലത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിൽ അതിശക്തമായ മഴയ്ക്കാണ് സാദ്ധ്യത.
ഇന്ന് തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയുള്ളതിനാൽ 10 വരെ മത്സ്യബന്ധനം പാടില്ല. ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാദ്ധ്യതയുള്ളതിനാൽ തീരദേശവാസികളും ജാഗ്രത പാലിക്കണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |