പേര് പോലെ തന്നെ തിരുവനന്തപുരം ജില്ലയിലെ കടലോര പ്രദേശത്ത് എൺപതുകളിൽ പ്രതികാരത്തിന്റെ ഭാഗമായി നടക്കുന്ന തല്ലാണ് 'ഒരു തെക്കൻ തല്ലുകേസ്' എന്ന ചിത്രത്തിന്റെ പ്രമേയം. മറ്റ് ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് ഈ സിനിമയിൽ തിരുവനന്തപുരം ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഹൃദ്യമായ തമാശകളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. നല്ല ഡയലോഗുകൾ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.
ഏത് സംസാര രീതിയും അനായാസം കൈകാര്യം ചെയ്യാൻ കഴിയുന്ന ബിജു മേനോൻ തന്റെ കഥാപാത്രത്തെ മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. കൂടാതെ പത്മപ്രിയയും നന്നായി അഭിനയിച്ചിട്ടുണ്ട്. കുറച്ച് നാൾക്ക് ശേഷമാണ് ഇത്രയും ശക്തമായ സ്ത്രീ കഥാപാത്രം മലയാള സിനിമയിൽ ഉണ്ടാകുന്നത്. രണ്ടോ മൂന്നോ സീനുകളിൽ വരുന്ന കഥാപാത്രങ്ങൾക്ക് പോലും അതിന്റേതായ പ്രാധാന്യം ചിത്രത്തിൽ നൽകിയിട്ടുണ്ട്. ചിത്രത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രധാരണമായാലും എൺപതുകളിലേതു പോലെയാണ് ചെയ്തിരിക്കുന്നത്. എൺപതുകളിൽ തീയേറ്ററുകളിൽ റിലീസ് ആവുന്ന ചിത്രത്തിന് ഉപയോഗിച്ചിരുന്ന കളർ ടോണാണ് ഈ ചിത്രത്തിനും ഉപയോഗിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |