ശിവഗിരി: ഗുരുദേവ ശിഷ്യപ്രമുഖൻബോധാനന്ദ സ്വാമി സമാധി ദിനമായ 25 വരെ നടക്കുന്ന ജപയജ്ഞത്തിന് ശ്രീനാരായണ ഗുരുദേവ ജയന്തിദിനത്തിൽ ശിവഗിരി വൈദിക മഠത്തിൽ തുടക്കമായി. നാടിന്റെ നാനാഭാഗത്ത് നിന്നുമുള്ള ഭക്തർ എത്തിച്ചേരും. ജപയജ്ഞത്തിൽ സന്യാസിശ്രേഷ്ഠരും ബ്രഹ്മചാരികളും ഉരുവിടുന്ന ഗുരുദേവ മന്ത്രങ്ങൾ ഭക്തർ ഏറ്റുചൊല്ലും. ഇന്നലെ ജപയജ്ഞത്തിന് സ്വാമി ദേശികാനന്ദയതി, സ്വാമിനി ആര്യനന്ദാദേവി എന്നിവർ നേതൃത്വം നൽകി.
ക്യാപ്ഷൻ: ശിവഗിരി വൈദിക മഠത്തിൽ ജപയജ്ഞത്തിന് സ്വാമി ദേശികാനന്ദ യതി, സ്വാമിനി ആര്യനന്ദാദേവി എന്നിവർ നേതൃത്വം നൽകുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |