പൂനെ: പൂനെയിലെ പിംപ്രിയിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഡോക്ടർക്ക് ദാരുണാന്ത്യം. യാക്കോബായ സഭ കോഴിക്കോട് ഭദ്രാസനാധിപൻ മോർ ഐറേനിയോസ് പൗലോസ് മെത്രാപ്പൊലീത്തയുടെ സഹോദരിയുടെ മകളും മാളിയേക്കൽ റിമിൻ ആർ. കുര്യാക്കോസിന്റെ ഭാര്യയുമായ ഡോ. ജെയ്ഷ (27) യാണ് മരിച്ചത്.
ഉച്ചഭക്ഷണം കഴിച്ച ശേഷം ക്ലിനിക്കിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ജെയ്ഷ സഞ്ചരിച്ച സ്കൂട്ടറിൽ ട്രക്ക് ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ട്രക്ക് നിർത്താതെ പോയി. മംഗളൂരു ചിറയിൽ ജോൺ തോമസിന്റെയും ഉഷ ജോണിന്റെയും മകളാണ് ഡോ.ജെയ്ഷ. സംസ്കാരം ഇന്ന് നടക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |