തിരുവനന്തപുരം: നാഗർകോവിൽ ഭാഗത്ത് എരണിയിലിൽ റെയിൽപാലവും വള്ളിയൂരിൽ പാതയിരട്ടിപ്പും നടക്കുന്നതിനാൽ ഈ മാസം 30വരെ ട്രെയിൻ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി. മധുരയിൽ നിന്ന് പുനലൂരിലേക്കുള്ള എക്സ്പ്രസ് 19,22,26,29 തീയതികളിലും ഈ ട്രെയിനിന്റെ മടക്ക സർവ്വീസ് 20,23,27,30 തീയതികളിലും സർവ്വീസ് റദ്ദാക്കി. നാഗർകോവിലിലേക്കുള്ള ഏറനാട് എക്സ്പ്രസ് 19,22,26,29 തീയതികളിലും മംഗലാപുരത്തേക്കുള്ള ഏറനാട് 20,23,27,30 തീയതികളിലും തിരുവനന്തപുരത്ത് സർവ്വീസ് നിറുത്തും. മംഗലാപുരത്തേക്കുള്ള പരശുറാം 20.23.27.30തീയതികളിൽ നാഗർകോവിലിൽ നിന്ന് 1.35മണിക്കൂർ വൈകി രാവിലെ 5.40നായിരിക്കും പുറപ്പെടുക.നാഗർകോവിലിൽ നിന്ന് തിരുനെൽവേലിക്കുള്ള പാസഞ്ചർ എക്സ്പ്രസ് 25നും മടക്ക സർവ്വീസ് 26നും റദ്ദാക്കി.താംബരം -നാഗർകോവിൽ അന്ത്യോദയ,19 മുതൽ 27വരെയും തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി, 20 മുതൽ 28 വരെയും ചെന്നൈ - നാഗർകോവിൽ സൂപ്പർഫാസ്റ്റ് 23നും നാഗർകോവിൽ -ചെന്നൈ 25നും പുതുച്ചേരി - കന്യാകുമാരി 23നും തിരുനെൽവേലിയിൽ സർവ്വീസ് അവസാനിപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |