ന്യൂഡൽഹി: അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ വോട്ടവകാശമുള്ള 9,000 പ്രതിനിധികളുടെ പേരു വിവരം ഈമാസം 20ന് ശേഷം എ.ഐ.സി.സി ആസ്ഥാനത്തെ ഒാഫീസിൽ ലഭിക്കുമെന്നും വോട്ടർമാർക്ക് ക്യൂആർ കോഡുള്ള തിരിച്ചറിയൽ കാർഡ് നൽകുമെന്നും കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിട്ടി അദ്ധ്യക്ഷൻ മധുസൂതനൻ മിസ്ത്രി അറിയിച്ചു.
സ്ഥാനാർത്ഥികളെ പിന്തുണയ്ക്കാനുള്ള 10പേരെ നാമനിർദ്ദേശ പത്രിക കാണാതെ എങ്ങനെ കണ്ടെത്തുമെന്ന വിമതരുടെ ചോദ്യത്തിന് മറുപടിയായാണ് ക്യൂ ആർ കോഡുള്ള തിരിച്ചറിയൽ കാർഡിന്റെ കാര്യം മിസ്ത്രി ചൂണ്ടിക്കാട്ടിയത്. തിരിച്ചറിയൽ കാർഡുള്ള 10 പേരെ കണ്ടെത്തി പിന്തുണ ഉറപ്പാക്കാമെന്ന് അദ്ദേഹം പറഞ്ഞു. സെപ്തംബർ 22ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും. ഒക്ടോബർ 17ന് തിരഞ്ഞെടുപ്പ് നടത്തും. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം 23 അംഗ പ്രവർത്തക സമിതിയിൽ 12 സീറ്റുകളിൽ തിരഞ്ഞെടുപ്പ് നടത്തും. 12ൽ കൂടുതൽ മത്സരാർത്ഥികൾ ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ഉണ്ടാകുമെന്നും മിസ്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |