എട്ടു വർഷത്തെ ഭരണത്തിനിടെ ലോകം അംഗീകരിക്കുന്ന നേതാവായി നരേന്ദ്ര മോദി വളർന്നു. ലോക സമാധാനത്തിന് മോദിയുടെ നേതൃത്വം എന്ന ആവശ്യം വരെ ഉയർന്നു
കൊവിഡ് മഹാമാരിയെ ഏറ്റവും മികച്ച രീതിയിൽ നിയന്ത്രിച്ചു. വാക്സിനുകൾ സൗജന്യമായി ലഭ്യമാക്കി. ബൂസ്റ്റർ ഡോസും തുടങ്ങാനായി
ബ്രിട്ടനെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ ഉയർന്നു. കടത്തിൽ മുങ്ങിയ ശ്രീലങ്കയെ സഹായിച്ച് കൈയടി നേടി
യുക്രെയിൻ അധിനിവേശത്തോടെ റഷ്യയെ പാശ്ചാത്യരാജ്യങ്ങൾ ഒറ്റപ്പെടുത്തിയപ്പോൾ, അമേരിക്കയുടെ സമ്മർദ്ദമുണ്ടായിട്ടും ഉറ്റ സുഹൃത്തിനെ തള്ളിപ്പറഞ്ഞില്ല
എന്നിട്ടും യു.എസും യൂറോപ്പുമായും നല്ല ബന്ധം നിലനിറുത്തനായി. പെട്രോളിയം ഉത്പന്നങ്ങൾ റഷ്യയിൽ നിന്ന് കുറഞ്ഞ വിലയിൽ ലഭ്യമാക്കാനായി
യുക്രെയിനിൽ നിന്നും താലിബാൻ ഭരണത്തിൻ കീഴിലായ അഫ്ഗാനിസ്ഥാനിൽ നിന്നും ഇന്ത്യക്കാരെ സുരക്ഷിതമായി മോചിപ്പിച്ചു
ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ നിർണായക പുരോഗതി. സംഘർഷ മേഖലകളിൽ നിന്ന് സേനാ പിൻമാറ്റം സാദ്ധ്യമാക്കി
പ്രതിരോധ മേഖലയിൽ മേക്ക് ഇൻ ഇന്ത്യാ പദ്ധതി വിജയകരമായി നടപ്പാക്കുന്നു. ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ഐ.എൻ.എസ് വിക്രാന്ത് കമ്മിഷൻ ചെയ്തു
അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിലാക്കി. പുതിയ പാർലമെന്റ് സമുച്ചയമുൾപ്പെടുന്ന സെൻട്രൽ വിസ്ത നിർമ്മാണം പുരോഗമിക്കുന്നു
ആദിവാസി വിഭാഗത്തിൽപ്പെട്ട ദ്രൗപദി മുർമുവിനെ രാഷ്ട്രപതിയാക്കി ചരിത്രം കുറിച്ചു
2024ലെ പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനൽ പോരാട്ടത്തിൽ യു.പി ഗോവയും ഉത്തരാഖണ്ഡും മണിപ്പൂരും നിലനിറുത്തി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |