റാഞ്ചി: മൂന്ന് മാസം ഗർഭിണിയായ യുവതിയെ ട്രാക്ടർ കയറ്റിയിറക്കി കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിൽ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. വായ്പ തിരിച്ചടയ്ക്കാത്തതിന് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ഈ ക്രൂരത കാട്ടിയത്.
ട്രാക്ടർ വാങ്ങുന്നതിനായി ഭിന്നശേഷിക്കാരനായ കർഷകൻ സ്വകാര്യ സ്ഥാപനത്തിൽ നിന്ന് വായ്പ എടുത്തിരുന്നു. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വാഹനം കണ്ടുകെട്ടാൻ എത്തിയതായിരുന്നു പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ. തുടർന്ന് കർഷകന്റെ ഗർഭിണിയായ മകളും ജീവനക്കാരനും തമ്മിൽ തർക്കമുണ്ടായി. ഒടുവിൽ ട്രാക്ടർ ഉപയോഗിച്ച് യുവതിയെ ഇടിച്ച് വീഴ്ത്തി കൊലപ്പെടുത്തുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. കേസന്വേഷണവുമായി സഹകരിക്കുമെന്ന് പണമിടപാട് സ്ഥാപനത്തിന്റെ അധികൃതരും വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |