SignIn
Kerala Kaumudi Online
Thursday, 26 September 2024 10.18 AM IST

ഗവർണർ മഹാരാജാവല്ല,​ കേന്ദ്രത്തിന്റെ ഏജന്റ്,​ ഇല്ലാത്ത അധികാരമുണ്ടെന്ന് ഭാവിക്കുന്നു, രൂക്ഷ വിമർശനവുമായി കാനം രാജേന്ദ്രൻ

Increase Font Size Decrease Font Size Print Page
kk

തിരുവനന്തപുരം : I ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഗവർണർ മഹാരാജാവല്ല,​ സ്ഥാനം മറന്നാണ് ഗവർണറുടെ പ്രതികരണം,​ ഗവർണർ സർക്കാരിന്റെ അധിപനല്ല . കേന്ദ്രത്തിന്റെ ഏജന്റാണെന്നും കാനം തുറന്നടിച്ചു.

ഭരണഘടനയുള്ള രാജ്യത്ത് അതനുസരിച്ചേ ആർക്കും പ്രവർത്തിക്കാനാകൂ. എന്തൊക്കെയോ അധികാരമുണ്ടെന്ന് ഗവർണർ ഭാവിക്കുകയാണ്. അദ്ദേഹം ഉണ്ടെന്ന് ഭാവിക്കുന്ന അധികാരങ്ങളൊന്നും അദ്ദേഹത്തിന്റെ കൈവശമില്ലെന്നും കാനം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നടത്തിയ വിമർശനങ്ങൾക്ക് ആരിഫ് മുഹമ്മദ് ഖാൻ മറുപടി നൽകിയതിന് പിന്നാലെയാണ് കാനം രാജേന്ദ്രനും ഗവർണർക്കെതിരെ തിരിഞ്ഞത്. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താൻ സർക്കാർ ശ്രമിക്കുകയാണെന്നും തനിക്കെതിരായ ഗൂഢാലോചനയുടെ തെളിവുകൾ പുറത്തുവിടുമെന്നും ഗവർണർ പറഞ്ഞിരുന്നു. ഇതുവരെ പിന്നിൽ നിന്നാണ് മുഖ്യമന്ത്രി കളിച്ചത്. മുഖ്യമന്ത്രി മറനീക്കി പുറത്ത് വന്നതിലും നേരിട്ട് തനിക്ക് മറുപടി നൽകിയതിലും സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി ഫോൺ കോളുകളോടും കത്തുകളോടും പ്രതികരിക്കുന്നില്ലെന്നും ഗവർണർ തുറന്നടിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: GOVERNOR, GOVERNOR ARIF MOHAMMAD KHAN ARIF, ARIF MOHAMMAD KHAN, KANAM, KANAM RAJENDRAN, CPI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.