ചാലക്കുടി: ലഹരി വസ്തുക്കളുടെ ഉപയോഗം തടയുന്നതിന്റെ ഭാഗമായി പൊലീസും ഡാൻസാഫ് സംഘവും ചാലക്കുടി മേഖലയിൽ നടത്തിയ പരിശോധനയിൽ ഒരാൾ പിടിയിലായി. കഞ്ചാവ് കൈവശം വച്ച പോട്ട സ്വദേശി വെട്ടുക്കൽ വീട്ടിൽ ഷൈജുവിനെയാണ് (30) അറസ്റ്റ് ചെയ്തത്. ഇയാൾ ഭവന ഭേദനം, കഞ്ചാവ് വിൽപ്പന തുടങ്ങിയ കേസുകളിലും പ്രതിയാണ്. ചാലക്കുടി ടൗൺ, പോട്ട പനമ്പിള്ളി കോളേജ് റോഡ് എന്നിവിടങ്ങളിലും പരിശോധന നടത്തി. ഡാൻസാഫ് ഡിവൈ.എസ്.പി ഷാജു ജോസ്, സി.ഐ ബി.കെ.അരുൺ, ചാലക്കുടി എസ്.എച്ച്.ഒ. കെ.എസ്.സന്ദീപ്, ഡാൻസാഫ് എസ്.ഐ സ്റ്റീഫൻ, എസ്.ഐ ജിനുമോൻ തച്ചേത്ത്, എ.എസ്.ഐ സി.എ.ജോബ് എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |