SignIn
Kerala Kaumudi Online
Thursday, 19 September 2024 2.35 AM IST

നിങ്ങൾ ഏത് ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്? വില്ലനാകാതിരിക്കാൻ ഇക്കാര്യം പരിശോധിക്കണം, ഇല്ലെങ്കിൽ നിങ്ങളെ കാത്തിരിക്കുന്നത് ഈ പ്രശ്നങ്ങളാണ്

Increase Font Size Decrease Font Size Print Page
hair

മുടി കുറച്ച് നരക്കുമ്പോഴേക്ക് എല്ലാവർക്കും ടെൻഷനാണ്. ബ്യൂട്ടിപാർലറുകളിൽ പോയോ, വീട്ടിലിരുന്നുകൊണ്ടോ ഒക്കെ മുടി കറുപ്പിക്കുകയും ചെയ്യും. സിന്തറ്റിക് ഡൈകളാണ് ഇന്ന് കൂടുതലാളുകളും ഉപയോഗിക്കുന്നത്. എത്രകാലം നിൽക്കുമെന്നതനുസരിച്ച് ടെംപററി ഹെയർ ഡൈ, സെമി പെർമനന്റ് ഹെയർ ഡൈ,പെർമനന്റ് ഹെയർ ഡൈ എന്നിങ്ങനെ വിവിധ തരത്തിലുണ്ട്.

പെർമനന്റ് ഹെയർ ഡൈ ആണ് കൂടുതലാളുകളും ഉപയോഗിക്കുന്നത്. ഇത്തരം ഡൈകളിൽ അടങ്ങിയിരിക്കുന്ന ഓക്സിഡൈസിംഗ്,​ ആൽക്കലൈൻ ഘടകങ്ങൾ ഒരുമിച്ച് പ്രവർത്തിച്ച് നിറം മുടിയിഴയിലെ കോർട്ടകസ് പാളിയിലേക്ക് പ്രവേശിക്കുന്നു. ഇത് കൂടുതൽ കാലം നിൽക്കും.

പെർമനന്റ് ഡൈകളിലാണ് താരതമ്യേന കൂടുതലായി അലർജി പ്രശ്നങ്ങൾ കണ്ടുവരുന്നത്. ഡൈ ഉപയോഗിക്കുന്നത് ചിലരിൽ ശിരോചർമത്തിൽ ചൊറിച്ചിൽ, കണ്ണുകൾക്ക് വിങ്ങൽ തുടങ്ങിയ പാർശ്വഫലങ്ങൾ ഉണ്ടാക്കും.

അതിനാൽത്തന്നെ നിങ്ങൾ ഏത് ഡൈ ഉപയോഗിക്കുമ്പോഴും അലർജി ഇല്ലെന്ന് ഉറപ്പാക്കാൻ പാച്ച് ടെസ്റ്റ് ചെയ്യണം. അതായത് കുറച്ച് ഡൈ ചെവിയുടെ പുറകിലായി പുരട്ടി കുറച്ച് സമയം കാത്തിരിക്കണം. ചൊറിച്ചിലോ മറ്റോ ഉണ്ടെങ്കിൽ ആ ഡൈ നിങ്ങൾക്ക് അലർജിയുണ്ടാക്കുന്നതാണെന്ന് മനസിലാക്കാം. പിന്നെ അത് ഉപയോഗിക്കരുത്. എന്തെങ്കിലും പാർശ്വഫലങ്ങൾ ഉണ്ടായാൽ ഡോക്ടറെ കണ്ട് ചികിത്സ തേടണം.


ഡൈ ചെയ്യുന്നതിന് മുമ്പ് മുടി കണ്ടീഷണറിട്ട് കഴുകണം. ശേഷം ഹെയർ ഡൈ ചെയ്യാം.കൂടുതൽ സമയം തലയിൽവയ്ക്കരുത്. അതുപോലെ അധികമാവുകയും ചെയ്യരുത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HAIR DYE, MAN, WOMAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.